തിരുവനന്തപുരം: ബാർ കോഴ വിവാദത്തിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വിവാദ ശബ്ദരേഖ പ്രചരിച്ച ബാറുടമകളുടെ വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനെന്ന നിലയിലാണ് മൊഴിയെടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എന്നാൽ താൻ ഗ്രൂപ്പിന്‍റെ അഡ്മിനല്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ലെന്നും അർജുൻ പറഞ്ഞു. വെള്ളിയാഴ്ച വെള്ളയമ്പലത്തെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഒന്നേകാൽ മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടു. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയെന്ന് അർജുൻ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഭാര്യാപിതാവിന് ബാറുണ്ടായിരുന്നു. വിവാദത്തില്‍നിന്ന് തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അര്‍ജുന്‍ കുറ്റപ്പെടുത്തി. മദ്യനയത്തിന് ഇളവുനൽകുന്നതിനായി സംസ്ഥാന സർക്കാറിന് കോഴ നൽകാൻ ബാർ ഉടമകൾ പിരിവെടുത്തെന്ന ആരോപണമാണ് വിവാദത്തിന് അടിസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.