തൃശൂർ: സംസ്ഥാന സർക്കാർ ഓഫിസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും പൊതുമേഖലയിലെ ടെലികോം കമ്പനികളായ ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നിവയുടെ സേവനം ഉപയോഗിക്കണമെന്ന് ടെലികോം മന്ത്രാലയം.
ടെലികോം വകുപ്പിെൻറ അഭ്യർഥന പരിഗണിച്ച് കേന്ദ്ര സർക്കാർ ഓഫിസുകളിലും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ സേവനം ഉപയോഗിക്കണമെന്ന് ധനകാര്യ എക്സ്പെൻഡിച്ചർ വിഭാഗം നിർദേശം നൽകിയതിന് പിന്നാലെ ഈ മാതൃക സംസ്ഥാനങ്ങളും പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയത്തിലെ പൊതുമേഖല കാര്യ ഡയറക്ടർ ജിതിൻ ബൻസാൽ ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
രാജ്യമാകെ ഗ്രാമങ്ങളിൽ ഉൾപ്പെടെ ശക്തമായ നെറ്റ്വർക്ക് സംവിധാനമുള്ള ബി.എസ്.എൻ.എല്ലിെൻറയും ഡൽഹി, മുംബൈ നഗരങ്ങളിൽ പ്രവർത്തിക്കുന്ന എം.ടി.എൻ.എല്ലിെൻറയും ഇൻറർനെറ്റ്, ലാൻഡ്ലൈൻ, ലീസ്ഡ് ലൈൻ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഓഫിസുകളിലും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിലും ഉപയോഗിക്കാൻ ഇടപെടണമെന്നാണ് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടത്.
ടെലികോം മന്ത്രാലയത്തിെൻറ ഇടപെടലിൽ ബി.എസ്.എൻ.എൽ ജീവനക്കാരുടെ വലിയ സംഘടനയായ എംപ്ലോയീസ് യൂനിയൻ സന്തുഷ്ടി പ്രകടിപ്പിച്ചു.
വകുപ്പുമന്ത്രി രവി ശങ്കർ പ്രസാദിന് നന്ദി അറിയിച്ച യൂനിയൻ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും മൊബൈൽ സേവനത്തിനുകൂടി ഈ രണ്ടു പൊതുമേഖല സ്ഥാപനങ്ങളെ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ, ബി.എസ്.എൻ.എൽ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം രണ്ടാഴ്ച വൈകി വിതരണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.