വാഹന പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി

തിരുവനന്തപുരം: വാഹന ഇൻഷുറൻസ് പ്രീമിയത്തിലെ വർധനയും നികുതി വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ സംസ്ഥാനത്ത് 24 മണിക്കൂർ മോേട്ടാർ വാഹന പണിമുടക്ക് ആരംഭിച്ചു. സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി, എ.െഎ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, കെ.ടി.യു.സി  യൂനിയനുകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പണിമുടക്കിൽനിന്ന് ബി.എം.എസ് വിട്ടുനിൽക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രമാണിച്ച് മലപ്പുറം ജില്ലയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസ്, ഒാേട്ടാ, ടാക്സി, െടേമ്പാ, ട്രക്കർ, ജീപ്പ്, ലോറി, മിനി ലോറി തൊഴിലാളികളാണ് പണിമുടക്കുന്നത്. പണിമുടക്കി​െൻറ ഭാഗമായി എല്ലാ താലൂക്ക് കേന്ദ്രത്തിലും തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ  പ്രകടനവും തിരുവനന്തപുരം ഏജീസ് ഒാഫിസിലേക്ക് മാർച്ചും നടക്കും. റോഡ് ഗതാഗതമേഖലയിലെ മുഴുവന്‍ സേവനവും കുത്തകവത്കരിക്കാനും മോട്ടോര്‍ വാഹന തൊഴിലാളികളെ തൊഴില്‍രഹിതരാക്കാനും ഇടയാക്കുന്ന വാഹനനിയമ ഭേദഗതി പിൻവലിക്കണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി സർവിസ് നടത്തും
കോഴിക്കോട്: േട്രഡ് യൂനിയനുകളുടെ സംയുക്ത സമര സമിതി പ്രഖ്യാപിച്ച വാഹന പണിമുടക്കി​െൻറ സാഹചര്യത്തിൽ വെള്ളിയാഴ്ച സർവിസുകൾ നിർത്തിവെക്കിെല്ലന്ന് കെ.എസ്.ആർ.ടി.സി സോണൽ ഒാഫിസർ കെ. മുഹമ്മദ് സഫറുല്ല അറിയിച്ചു. ബസുകൾ സാധാരണ പോലെ സർവിസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - stike starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.