ചെങ്ങന്നുർ: ട്രെയിനിൽ യാത്ര ചെയ്യവേ പൊലീസുകാരനാണെന്നു സ്വയം പരിചയപ്പെടുത്തി സൗഹൃദത്തിലായ ശേഷം വീട്ടമ്മയുടെ ബാഗിൽ നിന്ന് പണം മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ ഏഴു മാസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു.
മാന്നാർ ഇരമത്തൂർ പൊതുവൂർ 18ാംാം വാർഡിൽ നിന്ന് വിവാഹം കഴിച്ചു ഇവിടെ താമസിച്ചു വരുകയായിരുന്ന ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷ് (44) ആണ് അറസ്റ്റിലായത്. കോൺഗ്രസിെൻറ സജീവ പ്രവർത്തകനായിരുന്ന ഇയാൾ പിന്നീട് പൊതുസമൂഹവുമായി അധികം ഇടപഴകലോ ബന്ധങ്ങളോ ഇല്ലാതെ കഴിയുകയായിരുന്നു.
തൃശൂർ െറയിൽവേ പൊലീസാണ് മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിൽ കോട്ടയത്ത് നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്ത വീട്ടമ്മയുടെ പണമായിരുന്നു മോഷ്ടിച്ചത്. യാത്രക്കിടെ താൻ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് ആണെന്ന് പറഞ്ഞ് പരിചയപ്പെട്ട് സൗഹൃദത്തിലാക്കുകയും തൃശൂർ എത്തിയപ്പോൾ വീട്ടമ്മ മുഖം കഴുകുന്നതിനായി പോയപ്പോൾ ബാഗിൽ നിന്ന് 11,000 രൂപയുമായി പ്രതി മുങ്ങുകയായിരുന്നു.
പാലക്കാട് എത്തിയതിനു ശേഷമാണു സ്ത്രീ പണം നഷ്ടപെട്ട വിവരം അറിയുന്നത്. സൗഹൃദത്തിലായ ശേഷം പ്രതി മൊബൈൽ നമ്പർ വീട്ടമ്മക്ക് നൽകിയിരുന്നു. ഇതു വെച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലാകുന്നത്.
കഴിഞ്ഞ ദിവസം മാന്നാറിൽ എത്തിയ റെയിൽവേ പൊലീസ് സംഘം മാന്നാർ പോലീസ് സ്റ്റേഷനിലെ അഡിഷനൽ എസ്.ഐ ജോൺ തോമസ്, സി.പി.ഒ സിദ്ധിക്ക് എന്നിവരുടെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ െറയിൽവേ പൊലീസ് എസ്.ഐ രതീഷ്, സി.പി.ഒമാരായ ലാലു, ഡേവിസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.