നിഹാൽ ഇല്ലാത്ത വീട്ടിലേക്ക് പിതാവ് എത്തി​; ആദ്യം പോയത് മകന്റെ ഖബറിനരികിൽ

മുഴപ്പിലങ്ങാട് (കണ്ണൂർ): തെരുവുനായുടെ ആക്രമണത്തിൽ മരണത്തിന് കീഴടങ്ങിയ നിഹാലില്ലാത്ത വീട്ടിലേക്ക് പിതാവ് ഗൾഫിൽ നിന്നെത്തി. പ്രവാസിയായി ബഹ്റൈനിൽ ജോലി ചെയ്തുവരുന്ന പിതാവ് നൗഷാദിന് മകൻ നിഹാലിനെ ഒരുനോക്ക് അവസാനമായി കാണാനായിരുന്നില്ല. മകന്റെ വിയോഗവാർത്ത അറിഞ്ഞയുടൻ പിതാവ് നാട്ടിലേക്ക് വരാൻ ശ്രമിച്ചിരുന്നെങ്കിലും ഫ്ലൈറ്റ് ലഭിക്കാത്തതിനെ തുടർന്ന് നാട്ടിലെത്താൻ വൈകുകയായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് പിതാവ് നൗഷാദ് നാട്ടിലെത്തിയത്.

വീട്ടിൽ കയറാതെ നേരെ പോയത് മകനെ ഖബറടക്കിയ എടക്കാട് മണപ്പുറം പള്ളിയിലെ ഖബർസ്ഥാനിലേക്കായിരുന്നു. അപ്രതീക്ഷിതമായി എത്തിയ ദുരന്തത്തിന്റെ ഞെട്ടലിൽ എല്ലാംമറന്ന് അദ്ദേഹം മകനുവേണ്ടി കണ്ണീരണിഞ്ഞ് പ്രാർഥിച്ചു. നിഹാലിന്റെ വീടായ ദാറുൽ റഹ്മയിൽ ചൊവ്വാഴ്ചയും സന്ദർശകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു.

പിതാവിനെ നേരിൽകണ്ട് അനുശോചനം അറിയിക്കാനും ആശ്വസിപ്പിക്കാനും രാഷ്ട്രീയ- സാമൂഹിക മേഖലകളിലുള്ളവരും നാട്ടുകാരുമുൾപ്പെടെ നിരവധി പേരാണ് എത്തിയത്.

ഞായറാഴ്ചയാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിഹാൽ മരിച്ചത്. ഒ​ന്നു​റ​ക്കെ ക​ര​യാ​ൻ പോ​ലു​മാ​കാ​തെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങിയ നി​ഹാ​ലി​നെ കു​റി​ച്ച് പ​റ​യു​മ്പോ​ൾ നാ​ട്ടു​കാ​ർ​ക്കും ധ​ർ​മ്മ​ടം ജേ​സീ​സ് സ്​​പെ​ഷ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മെ​ല്ലാം നൂ​റു​നാ​വാ​ണ്. ഓ​ട്ടി​സം ബാ​ധി​ച്ച് സം​സാ​ര​ശേ​ഷി ന​ഷ്ട​മാ​യെ​ങ്കി​ലും ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു. സാ​ധാ​ര​ണ കു​ട്ടി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യാ​ൽ അ​യ​ൽ​വീ​ടു​ക​ളി​ലേ​ക്ക് പോ​കാ​റു​ണ്ടാ​യി​രു​ന്നു. അ​യ​ൽ​വീ​ടു​ക​ളി​ൽ അ​ന്വേ​ഷി​ച്ചി​ട്ടും കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും കെ​ട്ടി​ന​കം പ​ള്ളി​ക്ക​ടു​ത്ത് വീ​ട്ടി​ൽ​നി​ന്നും 300 മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം ആ​ളൊ​ഴി​ഞ്ഞ വീ​ട്ടു​പ​റ​മ്പി​ൽ തി​ര​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് ചോ​ര​യി​ൽ​കു​ളി​ച്ച് നി​ഹാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്.

ഒ​രു നി​മി​ഷം മാ​ത്ര​മേ ആ ​രം​ഗം ക​ണ്ടു​നി​ൽ​ക്കാ​നാ​യു​ള്ളു​വെ​ന്നാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തി​യ​വ​ർ പ​റ​ഞ്ഞ​ത്. ത​ല​ശ്ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വീ​ട്ടി​ൽ മൃ​ത​ദേ​ഹം എ​ത്തി​ച്ച​പ്പോ​ൾ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു ജീ​വ​ൻ ന​ഷ്ട​മാ​യ​തി​ന്റെ പ്ര​തി​ഷേ​ധം എ​ല്ലാ​വ​രു​ടെ ക​ണ്ണി​ലു​മു​ണ്ടാ​യി​രു​ന്നു. അ​ന്ത്യോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​നെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​​ൾ​ക്ക് മു​ന്നി​ൽ സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ പ്ര​തി​ഷേ​ധ​ത്തി​ന്റെ​യും പ​രാ​തി​ക​ളു​ടെ​യും സ​​ങ്ക​ട​ത്തി​ന്റെ​യും കെ​ട്ടു​ക​ഴി​ച്ചു. മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നും രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ​യും അ​ട​ക്ക​മു​ള്ള​വ​രോ​ടും പ്ര​ദേ​ശ​വാ​സി​ക​ൾ ദു​ര​വ​സ്ഥ വി​വ​രി​ച്ചു.

Tags:    
News Summary - Stray Dog Attack: Nihal's father visits son's grave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.