തിരുവനന്തപുരം: സംസ്ഥാന താൽപര്യം അവഗണിച്ച് മുല്ലപ്പെരിയാറിലെ േബബി ഡാം ശക്തിപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ഒക്േടാബർ 30ന്. പെരിയാർ കടുവ സേങ്കതം ഇൗസ്റ്റ് ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടറാണ് തുടക്കം കുറിച്ചത്. 2015 ൽ തമിഴ്നാട് കമ്പത്തെ എക്സിക്യൂട്ടിവ് എൻജിനീയർ 23 മരങ്ങൾ മുറിക്കാൻ സമർപ്പിച്ച അപേക്ഷയിലാണ് നടപടിക്രമങ്ങൾക്ക് ഡെപ്യൂട്ടി ഡയറക്ടർ തുടക്കമിട്ടത്. മുറിക്കാൻ തടസ്സമില്ലെന്നാണ് ഇദ്ദേഹം അറിയിച്ചത്. പിന്നാലെ നവംബർ ഒന്നിന് ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉന്നതതലയോഗം വിളിച്ചു.
പുതിയ വിവാദം സംസ്ഥാന താൽപര്യത്തെ പ്രതികൂലമായി സുപ്രീംകോടതിയിൽ ബാധിക്കുമോയെന്ന ആശങ്കയാണ് സർക്കാറിന്. പുതിയ ഡാം, തമിഴ്നാട് നിർദേശിച്ച റൂൾ കർവ് എന്നിവയിൽ നവംബർ എട്ടായിരുന്നു സത്യവാങ്മൂലം സമർപ്പിക്കേണ്ട അവസാന തീയതി. പക്ഷേ, ഉദ്യോഗസ്ഥതല നടപടികളെ ന്യായീകരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ബേബി ഡാം ബലപ്പെടുത്തണമെന്ന് ഒന്നിേലറെ തവണ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് അവർ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അറിയിച്ചെന്നാണ് വിവരം. മരങ്ങൾ മുറിച്ച് അണക്കെട്ട് ശക്തിപ്പെടുത്തണമെന്ന തമിഴ്നാട് ആവശ്യത്തെ എന്തിനാണ് തടസ്സപ്പെടുത്തുന്നതെന്ന് കേരള അഭിഭാഷകനോട് കോടതി ചോദിച്ചിരുന്നു. വിഷയം തമിഴ്നാട് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നാൽ കടുത്ത വിമർശനം ഉൾപ്പെടെ വരുന്നത് തടയാനാണ് നടപടികളിലേക്ക് കടന്നതെന്നാണ് വാദം. ഒപ്പം മറ്റ് തമിഴ്നാട് മുഖ്യമന്ത്രിമാരിൽനിന്ന് വ്യത്യസ്തമായി എം.കെ. സ്റ്റാലിെൻറ നിലപാടുകൾ മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് അനുകൂലമാണെന്നാണ് ഉന്നതതല വിലയിരുത്തൽ.
ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ കൂടിക്കാഴ്ചക്ക് തീരുമാനിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കോടതിക്കും തമിഴ്നാടിനും മുന്നിൽ കേരളവും അനുകൂല നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. പുതിയ അണക്കെട്ട് എന്ന നിലപാടിലേക്ക് തമിഴ്നാടിനെ എത്തിക്കാൻ ഇവ സഹായകമാണെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ, ദേശീയ ഉദ്യാനങ്ങളിൽപെടുന്ന പെരിയാർ കടുവ സേങ്കതത്തിനുള്ളിലാണ് മുല്ലപ്പെരിയാർ അണക്കെട്ട്. ഇവിടെനിന്ന് മരങ്ങൾ മുറിക്കണമെങ്കിൽ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. ഒപ്പം ദേശീയ വന്യജീവി ബോർഡിെൻറ സ്റ്റാൻഡിങ് കമ്മിറ്റിയുടെ സമ്മതവും വേണം. 1980 ലെ വന സംരക്ഷണ നിയമപ്രകാരമുള്ള അനുമതിയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.