തിരുവനന്തപുരം: റേഷൻ കടകളിൽ അരി തിരിമറി, പൂഴ്ത്തിവെപ്പ് എന്നിവ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. പൊതുവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് കേൾക്കുന്നതിനായുള്ള ഫോൺ ഇൻ പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വിതരണം ചെയ്യുന്ന അരിയിൽ നിറം ചേർക്കുന്നത് കണ്ടെത്തിയാൽ നടപടിയെടുക്കും. എല്ലാ കടകളിലും കൃത്യമായ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കുന്നെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും. അനർഹമായി മുൻഗണന കാർഡുകകൾ കൈവശംെവച്ച 1,72,312 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു. സ്വമേധയ സറണ്ടർ ചെയ്യാത്ത കാർഡുകൾ കണ്ടെത്തി അർഹരായവരെ മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള ‘ഓപറേഷൻ യെല്ലോ’യുടെ ഭാഗമായി ലഭിച്ച 17596 പരാതികളിൽ നടപടി സ്വീകരിച്ച് 4,19,19,486 രൂപ പിഴയീടാക്കിയതായി മന്ത്രി അറിയിച്ചു.
അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെക്കുന്നവരുടെ വിവരങ്ങൾ 9188527301 മൊബൈൽ നമ്പറിലും 1967 ടോൾ ഫ്രീ നമ്പറിലും അറിയിക്കാം. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 76,460 പിങ്ക് കാർഡുകളും 240271 വെള്ള കാർഡുകളും 6728 ബ്രൗൺ കാർഡുകളും ഉൾപ്പെടെ ആകെ 3,23,459 കാർഡുകൾ വിതരണം ചെയ്തു. കൂടാതെ 266849 പിങ്ക് കാർഡുകളും 20674 മഞ്ഞ കാർഡുകളും തരംമാറ്റി നൽകിയതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.