തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യവിൽപന ശ്രദ്ധയിൽപെെട്ടന്നും ഇത് മത്സ്യം കേടാകാനും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാകാനും കാരണമാകുന്നതിനാൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം 2006 പ്രകാരം മത്സ്യം കേടാകാതെ സൂക്ഷിക്കാൻ ശുദ്ധമായ ഐസ് 1:1 അനുപാതത്തിൽ ഉപയോഗിക്കണം. മറ്റ് രാസപദാർഥങ്ങൾ ഇതിനായി ഉപയോഗിക്കാൻ പാടില്ല.
മത്സ്യം വിൽക്കുന്നവർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ മത്സ്യത്തിെൻറ ലഭ്യത ഉറപ്പാക്കാൻ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 1800 425 1125 ൽ പരാതികൾ അറിയിക്കാമെന്നും ഭക്ഷ്യ സുരക്ഷാ കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.