വിദ്യാർഥി എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യകുപ്പിയും 10,000 രൂപയും

വിദ്യാർഥി എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യകുപ്പിയും 10,000 രൂപയും

പത്തനംതിട്ട: വിദ്യാർഥി എസ്.എസ്.എൽ.സി പരീക്ഷയെഴുതാനെത്തിയത് മദ്യലഹരിയിൽ. ​പത്തനംതിട്ട കോഴ​ഞ്ചേരി നഗരത്തിലെ സ്കൂളിലാണ് സംഭവം. പരീക്ഷഹാളിലിരുന്ന വിദ്യാർഥിയെ കണ്ട് സംശയം തോന്നിയ അധ്യാപകൻ കുട്ടിയുടെ ബാഗ് പരിശോധിക്കുകയായിരുന്നു.

ബാഗിൽ നിന്ന് 10,000 രൂപയും മദ്യകുപ്പിയും കിട്ടി. പരീക്ഷ കഴിഞ്ഞതിന് ശേഷമുള്ള ആഘോഷത്തിന് വേണ്ടിയാണ് പണം ശേഖരിച്ചതെന്നാണ് വിവരം. കുട്ടി മദ്യലഹരിയിലാണെന്ന് വ്യക്തമായതോടെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയെ അവർക്കൊപ്പം വിട്ടു. മദ്യലഹരിയിലായിരുന്ന വിദ്യാർഥിക്ക് പരീക്ഷയെഴുതാനും സാധിച്ചത്.

കഴിഞ്ഞ ദിവസമാണ് എസ്.എസ്.എൽ.സി പരീക്ഷ അവസാനിച്ചത്. പരീക്ഷക്ക് ശേഷം അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അധ്യാപകരും രക്ഷിതാക്കളും കനത്ത ജാഗ്രത പുലർത്തിയിരുന്നു. പല സ്കൂളുകൾക്ക് മുമ്പിലും പൊലീസിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ കുട്ടികളെ വേഗം തന്നെ വീടുകളിലേക്ക് മടക്കി അയക്കുകയും ചെയ്തിരുന്നു.

നേരത്തെ, എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞതിന് ശേഷമുള്ള വിദ്യാർഥികളുടെ ആഘോഷങ്ങളിൽ നിയന്ത്രണം വേണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് സ്കൂളുകൾക്ക് മന്ത്രി നിർദേശവും നൽകിയിരുന്നു. 

Tags:    
News Summary - Student arrives to write SSLC exam intoxicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.