ഡോർ ശരിയായ വിധത്തിൽ അടച്ചില്ല; ആലുവയിൽ വിദ്യാർഥിനി സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണു

കൊച്ചി: ജീവനക്കാരുടെ അശ്രദ്ധയെ തുടർന്ന് ആലുവയിൽ സ്വകാര്യ ബസിൽനിന്ന് വിദ്യാർഥിനി തെറിച്ചുവീണു. ആലുവ എടയപ്പുറം സ്വദേശിനിയും കലൂരിലെ ജി.സി.ഐ എന്ന സ്ഥാപനത്തിലെ വിദ്യാർഥിനിയുമായ നയനക്കാണ് പരിക്കേറ്റത്. എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിനിടെ വിദ്യാർഥിനി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

ബസിന്റെ വാതിൽ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കുട്ടിയെ ആലുവ കാരോത്തു കുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽനിന്നും വീണ് ചൂർണിക്കര സ്വദേശിനിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്ന് പരാതിയുണ്ട്.

Tags:    
News Summary - Student fell from private bus in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.