അധ്യാപകനെ അപമാനിച്ച സംഭവം; കെ.എസ്.യു നേതാവടക്കമുള്ള വിദ്യാർഥികൾക്ക് സസ്പെന്‍ഷൻ

എറണാകുളം: മഹാരാജാസ് കോളജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതായി കോളജ് അധികൃതർ അറിയിച്ചു. കെ.എസ്.യു യൂനിറ്റ് ഭാരവാഹി അടക്കമുള്ള ആറ് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്. ക്ലാസ് എടുക്കുന്ന അധ്യാപകനെ വിദ്യാർഥികൾ അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

മൂന്നാം വർഷ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് സംഭവം. അധ്യാപകന്‍റെ പിറകിൽനിന്ന് കളിയാക്കുന്നതിന്‍റെയും കസേര എടുത്ത് മാറ്റുന്നതിന്‍റെയും ദൃശ്യങ്ങൾ വിഡിയോയിൽ കാണാം. അറ്റഡൻസ് മാറ്റർ എന്ന പേരിൽ ദൃശ്യങ്ങൾ റീൽസായി പ്രചിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ അധ്യാപകൻ കോളജ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - students who insulted the teacher in maharajas college were suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.