ന്യൂഡൽഹി: ദേശീയ തലത്തിലുള്ള റീച്ച് - യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പിന് മാധ്യമം സീനിയർ സബ് എഡിറ്റർ സുബൈർ പി. ഖാദർ അർഹനായി. 'കോവിഡാനന്തര കേരളത്തിലെ ക്ഷയരോഗ നിർമാർജനവും വെല്ലുവിളികളും' എന്ന വിഷയത്തെ അധികരിച്ചുള്ള പഠനങ്ങൾക്കാണ് ഫെലോഷിപ്.
25,000 രൂപയും പ്രശസ്തിപത്രവും ന്യൂഡൽഹിയിൽ ടി.ബി റിപ്പോർട്ടിങ്ങിലുള്ള ഉന്നത പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക. ദേശീയതലത്തിൽ 15 പേരാണ് ഫെലോഷിപ്പിന് അർഹരായത്.
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയാണ് സുബൈർ. എരഞ്ഞിക്കൽ അബ്ദുൽഖാദർ മുസ്ലിയാരുടെയും നെച്ചൂളി സഫിയയുടെയും മകനാണ്. 2017 മുതൽ 'മാധ്യമം' പത്രാധിപ സമിതിയിൽ അംഗമായ സുബൈർ, നിലവിൽ 'മാധ്യമം' പീരിയോഡിക്കൽസിൽ സീനിയർ സബ് എഡിറ്ററാണ്.
2021ലെ കേരള മീഡിയ അക്കാദമിയുടെ സമഗ്ര ഗവേഷണത്തിനുള്ള മാധ്യമ ഗവേഷക ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മു ഹബീബ എ.കെ. അയ്ദിൻ ഐബക് മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.