തനിക്കെതിരെ പാർട്ടിയെടുത്ത അച്ചടക്ക നടപടി അടഞ്ഞ അധ്യായമാണെന്നും അതിനെ കുറിച്ച് ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നും ജി. സുധാകരൻ. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചക്ക് മുതിർന്ന നേതാവും മുൻമന്ത്രിയും സംസ്ഥാന സമിതിയംഗവുമായ ജി. സുധാകനെ സി.പി.എം പരസ്യമായി ശാസിച്ചിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചർച്ച ചെയ്ത് തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിലാണല്ലോ നടപടിയെന്നും ഇനി അതേ കുറിച്ച് വീണ്ടും ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെന്നും ഇത് സമ്മേളന കാലമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ സി.പി.എമ്മിൽ ഇപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ ജി. സുധാകരേൻറതുൾപ്പെടെ പങ്കന്വേഷിച്ച സംസ്ഥാന സെക്രേട്ടറിയറ്റംഗങ്ങളായ എളമരം കരീമും കെ.ജെ. തോമസും അടങ്ങിയ കമീഷന്റെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതി സുധാകരനെതിരെ നടപടി എടുത്തത്. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയ സന്ദര്‍ഭത്തിലും, തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പാർട്ടി സംസ്ഥാന കമ്മിറ്റിയംഗത്തിന് യോജിച്ച വിധമല്ല ജി. സുധാകരന് പെരുമാറിയതെന്ന് സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതായി സി.പി.എം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 'ഇതിെൻറ പേരില്‍ തെറ്റുതിരുത്തുന്നതിെൻറ ഭാഗമായി ജി. സുധാകരനെ പരസ്യമായി ശാസിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'വെന്നും അറിയിച്ചു.
സി.പി.എമ്മിെൻറ അച്ചടക്ക നടപടികളിൽ മൂന്നാമത്തേതാണ് പരസ്യശാസന. താക്കീതും ശാസനയുമാണ് തൊട്ടുമുമ്പുള്ള നടപടികൾ. നേരത്തെ 2002ൽ ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജി. സുധാകരനെ സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ജില്ല കമ്മിറ്റി പിരിച്ചുവിട്ട് ജില്ല സെക്രട്ടറിയുടെ ചുമതല അന്ന് എം.എ. ബേബിക്കാണ് സംസ്ഥാന നേതൃത്വം നൽകിയത്. 2005ൽ മലപ്പുറം സമ്മേളനത്തിലാണ് സുധാകരനെ സംസ്ഥാന സമിതിയിലേക്ക് തിരികെ എടുത്തത്.
അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് സഹായകരമല്ലാത്ത നിലപാടാണ് സുധാകരെൻറ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്ന പാർട്ടി കമീഷന്റെ കണ്ടെത്തൽ. മണ്ഡലത്തിൽനിന്ന് വിജയിച്ച എച്ച്. സലാമിെൻറ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സഹകരിക്കുന്നില്ലെന്ന പ്രചാരണം ഉണ്ടായിട്ടും അതിനോട് മൗനംപാലിച്ചു. പ്രചാരണങ്ങൾ ശരിവെക്കുന്ന തരത്തിൽ മൗനംപാലിെച്ചന്നും കമീഷൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.