മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം കേന്ദ്രം വിലക്കിയത് കെട്ടിച്ചമച്ച ആരോപണങ്ങളുപയോഗിച്ചാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. വാർത്താ സമ്മേളനത്തിൽ ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കോടതിയിൽ നൽകിയ രഹസ്യഫയലുകളിൽ എന്തൊക്കെയോ ഉണ്ടെന്നാണ് പലരും കരുതിയത്. എന്നാൽ, ഒന്നുമില്ലെന്ന് സുപ്രീം കോടതി വിധിയിലൂടെ ബോധ്യമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഒരാളെയോ സ്ഥാപനത്തെയോ പ്രതിക്കൂട്ടിൽ നിർത്തുമ്പോൾ കുറ്റമെന്താണെന്ന് പറയേണ്ടതുണ്ട്. മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയപ്പോൾ അതുണ്ടായില്ലെന്നും സുധാകരൻ പറഞ്ഞു.
മീഡിയവണ്ണിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര നടപടി ഹൈകോടതി നേരത്തെ ശരിവെച്ചിരുന്നു. കേന്ദ്രം ഹൈകോടതിയിൽ മുദ്രവെച്ച് നൽകിയ രഹസ്യഫയലുകൾ പരിശോധിച്ചാണ് ഹൈകോടതി വിലക്ക് ശരിവെച്ചത്. എന്നാൽ, അതേ ഫയലുകൾ പരിശോധിച്ച സുപ്രീം കോടതി വിലക്ക് നീക്കുകയും വിശദ രേഖകൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.