ന്യൂഡൽഹി: കെ.പി.സി.സി രാഷ്ട്രീയാധികാര സമിതിയിൽ നിന്നുള്ള സുധീരന്‍റെ രാജി പരിശോധിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി എ.ഐ.സി.സി ജന.സെക്രട്ടറി താരിഖ് അൻവർ. സുധീരൻ രാജി വെക്കാനുണ്ടായ സാഹചര്യമെന്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വി.എം സുധീരനെ കാണുമെന്നും പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണമുള്ള പാർട്ടിയിലേക്ക് നേതാക്കൾ പോകുന്നത് തടയാനാകില്ല. മുതിർന്ന നേതാക്കളെ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും എന്നാൽ നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ചേരുന്ന കനയ്യയും ജിഗ്‌നേഷിനെയും സ്വാഗതം ചെയ്യുന്നുവെന്ന് താരിഖ് അൻവർ പറഞ്ഞു. ഇരുവരും വരുന്നത് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.