മുളങ്കുന്നത്തുകാവ്: വനിത പാരലൽ കോളജ് വിദ്യാർഥിനികളെ അവശ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കാഞ്ചേരി-യിലെ പാരലൽ കോളജിലെ മൂന്ന് വിദ്യാർഥിനികളാണ് കോളജിൽ നിന്ന് പുറത്തിറങ്ങി തിരിച്ച് വന്ന് ഉച്ചഭക്ഷണത്തോടൊപ്പം എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.
വികലാംഗയായ പെൺകുട്ടിയെ കളിയാക്കിയെന്നാരോപിച്ച് ഇവരെ തടഞ്ഞുവെച്ച് കോളജിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് മാതാപിതാക്കൾ വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതിലെ വിഷമമാണ് ആത്മഹത്യശ്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതിനാൽ മൂന്ന് പെൺകുട്ടികളുടെയും ജീവന് അപായമുണ്ടായില്ല. മൂവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.