കോഴിക്കോട്: തെരഞ്ഞെടുപ്പ് ദിവസം ശബരിമല വിഷയത്തിൽ പ്രസ്താവന നടത്തിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി എ.കെ. ബാലൻ.
വിശ്വാസി-അവിശ്വാസി പോരാട്ടമാണ് നടക്കുന്നതെന്ന പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. സമുദായ സംഘടനയെ നയിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയം പറയരുത്. ഏതു രാഷ്്ട്രീയപാർട്ടിയിലാണ് താൻ പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കാനുള്ള ആർജവം അദ്ദേഹം കാണിക്കണം. അതാണ് രാഷ്ട്രീയ മാന്യത. തെരഞ്ഞെടുപ്പിൽ കുപ്പിവള പൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടിത്തെറിക്കും. ബി.ജെ.പിക്ക് ഒറ്റസീറ്റും ലഭിക്കില്ല. -ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.