കൊണ്ടോട്ടിയിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു

കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്​ സ്വതന്ത്ര സ്​ഥാനാർഥി പി.കെ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. മൂന്നു മണിക്കൂർ നീണ്ട സൂക്ഷമ പരിശോധനക്കൊടുവിലാണ്​ യു.ഡി.എഫിന്‍റെ പരാതി വരണാധികാരി തള്ളിയത്​.

ജീവിത പങ്കാളിയുടെ വിവരങ്ങൾ സംബന്ധിച്ച കോളത്തിൽ ബാധകമല്ല എന്നെഴുതിയത്​ ബോധപൂർവമാണെന്ന്​ ആരോപിച്ചാണ്​ യു.ഡി.എഫ്​ പരാതി നൽകിയത്​. എന്നാൽ പത്രികയിലെ തെറ്റുകൾ ക്ലറിക്കൽ പിഴവ്​ മാത്രമാണെന്നാണ്​ എൽ.ഡി.എഫ്​ വാദിച്ചത്​.

സ്വത്തു സംബന്ധിച്ചും രണ്ടാം ഭാര്യയെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം മറച്ചുവെച്ചാണ്​ പത്രിക നൽകിയിട്ടുള്ളതെന്ന്​ യു.ഡി.എഫ്​ ആരോപിച്ചു. എൽ.ഡി.എഫ്​ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന്​ യു.ഡി.എഫ്​ പ്രതിനിധികൾ പറഞ്ഞു.

Tags:    
News Summary - sulaiman hajis nomination accepted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.