Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2021 12:10 PM IST Updated On
date_range 22 March 2021 12:10 PM ISTകൊണ്ടോട്ടിയിലെ എൽ.ഡി.എഫ് സ്ഥാനാർഥി സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി പി.കെ സുലൈമാൻ ഹാജിയുടെ പത്രിക സ്വീകരിച്ചു. മൂന്നു മണിക്കൂർ നീണ്ട സൂക്ഷമ പരിശോധനക്കൊടുവിലാണ് യു.ഡി.എഫിന്‍റെ പരാതി വരണാധികാരി തള്ളിയത്.
ജീവിത പങ്കാളിയുടെ വിവരങ്ങൾ സംബന്ധിച്ച കോളത്തിൽ ബാധകമല്ല എന്നെഴുതിയത് ബോധപൂർവമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് പരാതി നൽകിയത്. എന്നാൽ പത്രികയിലെ തെറ്റുകൾ ക്ലറിക്കൽ പിഴവ് മാത്രമാണെന്നാണ് എൽ.ഡി.എഫ് വാദിച്ചത്.
സ്വത്തു സംബന്ധിച്ചും രണ്ടാം ഭാര്യയെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം മറച്ചുവെച്ചാണ് പത്രിക നൽകിയിട്ടുള്ളതെന്ന് യു.ഡി.എഫ് ആരോപിച്ചു. എൽ.ഡി.എഫ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story