കോട്ടയം: സംസ്ഥാനത്ത് അരിവില ഒറ്റയടിക്ക് 40 ശതമാനം വരെ കുതിച്ചുയര്‍ന്നിട്ടും പൊതുവിപണിയില്‍ ഇടപെടാതെ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍. സംസ്ഥാനത്ത് നിലനില്‍ക്കുന്ന റേഷന്‍ പ്രതിസന്ധിയും അട്ടിക്കൂലി സംബന്ധിച്ച് എഫ്.സി.ഐ ഗോഡൗണുകളില്‍ ഉണ്ടായ തര്‍ക്കങ്ങളും കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ലിന്‍െറ പണം സപൈ്ളകോ ഇനിയും പൂര്‍ണമായും വിതരണം ചെയ്യാത്തതും സപൈ്ളകോയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുമാണ് അരിവില പിടിച്ചുനിര്‍ത്താനാകാത്തവിധം കുതിക്കാന്‍ കാരണമെന്ന് ഭക്ഷ്യവകുപ്പും സമ്മതിക്കുന്നു. കേരളത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ-ഉണ്ട മട്ട-സുരേഖ അരിക്ക് രണ്ടുമാസത്തനിടെ കിലോക്ക് ആറുമുതല്‍ 10 രൂപവരെ വര്‍ധിച്ചിട്ടും വിപണിയില്‍ ഇടപെടുന്നതില്‍ ഭക്ഷ്യവകുപ്പും സപൈ്ളകോയും ദയനീയമായി പരാജയപ്പെട്ടെന്ന ആക്ഷേപവും ശക്തമാണ്.
മികച്ച ബിരിയാണി അരിക്ക് 15 രൂപ വര്‍ധിച്ചു. ജയ അരിക്ക് 44-45രൂപയാണ് വിപണി വില. ചമ്പക്ക് 39-42 രൂപയും. വിവിധയിനം കുത്തരിക്ക് 40-42 രൂപയുമായി. പച്ചരിക്ക് നാലുരൂപ വര്‍ധിച്ച് 30-32 രൂപയായി. എന്നിട്ടും വിപണിയില്‍ ഇടപെടാന്‍ സപൈ്ളകോക്ക് കഴിയാതെപോയി. ബള്‍ക്ക് പര്‍ച്ചേസും നിലച്ചു. കടുത്ത വരള്‍ച്ചയത്തെുടര്‍ന്ന് ആന്ധ്രയില്‍നിന്ന് അരിവരവ് കുറഞ്ഞ സാഹചര്യത്തില്‍ വിലവര്‍ധന മുന്നില്‍ക്കണ്ട് അരി എത്തിക്കുന്നതില്‍ ഭക്ഷ്യവകുപ്പിനും വീഴ്ചപറ്റി. റേഷന്‍ പ്രതിസന്ധിയത്തെുടര്‍ന്ന് കടകളില്‍ അരി കിട്ടാത്ത സാഹചര്യം നിലനില്‍ക്കെയാണ് വിലവര്‍ധന.
സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന സപൈ്ളകോ മാസങ്ങളായി വിപണിയില്‍ ഇടപെടാത്ത സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പലവ്യഞ്ജനങ്ങള്‍ക്കും വില ഉയരുമെന്ന ആശങ്കയും ശക്തമാണ്. നിലവില്‍ പല സാധനങ്ങള്‍ക്കും 20-30 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. സപൈ്ളകോ ഒൗട്ട്ലറ്റുകളിലും സൂപ്പര്‍ മാര്‍ക്കററുകളിലും നിലവില്‍ അവശ്യസാധനങ്ങള്‍ കിട്ടാനില്ല. അരിവല വര്‍ധനക്കുപിന്നില്‍ സ്വകാര്യ മില്ലുടമകളുടെയും അരിമാഫിയയുടെയും ഇടപെടലുണ്ടെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.