ലാവലിനും തെരഞ്ഞെടുപ്പും ഒന്നിച്ചുവരും​; യാദൃശ്​ചികതയോ ആസൂത്രിതമോ എന്ന്​ സംശയം പ്രകടിപ്പിച്ച്​ നെറ്റിസൺസ്​

ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷൻ സംസ്​ഥാനത്ത്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെ ആശയക്കുഴപ്പത്തിലാണ്​ നെറ്റിസൺസ്​. യാദൃശ്​ചികതയോ ആസൂത്രിതമോ എന്ന്​ തിട്ടപ്പെടുത്താനാകുന്നി​ല്ലെങ്കിലും ലാവലിൻ കേസും തെരഞ്ഞെടുപ്പ്​ തീയതിയും ഒന്നിച്ചുവന്നതാണീ കൗതുകത്തിന്​ കാരണം. ​മുഖ്യമന്ത്രി പിണറായി വിജയനടക്കം പ്രതിയായ ലാവലിൻ കേസ് പരിഗണിക്കുന്നത് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചിരുന്നു. വാദം കേൾക്കൽ അടുത്തയാഴ്ചയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അതേ ദിവസംതന്നെയാണ്​ സംസ്​ഥാനത്ത്​ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്​.​


കഴിഞ്ഞ ചൊവ്വാഴ്ച വാ​ദം തു​ട​ങ്ങാ​ൻ ത​യാ​റാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യിച്ചിരുന്നെങ്കിലും നീട്ടാൻ ആവശ്യപ്പെടുകയായിരുന്നു. ജ​സ്​​റ്റി​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്​​റ്റി​സ്​ കെ.​എം. ജോ​സ​ഫും ജ​സ്​​റ്റി​സ്​ ഇ​ന്ദി​ര ബാ​ന​ർ​ജി​യുമാണുള്ളത്​. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ ഊ​ർ​ജ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ച​ന്ദ്ര​ൻ, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എ. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​രെ കു​റ്റ​മു​ക്ത​രാ​ക്കി​യ വി​ചാ​ര​ണ​കോ​ട​തി വി​ധി ഹൈ​കോ​ട​തി ശ​രി​െ​വ​ച്ച​തി​നെ​തി​രെ സി.​ബി.​ഐ​യാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ച്​ കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം.


ഹൈകോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടുക്കി ജില്ലയിലെ പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ്.എൻ.സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന് ആധാരം.

ലാവലിൻ കമ്പനിക്ക് കരാർ നൽകാൻ പ്രത്യേക താൽപ്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്​ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം. കേസിൽ പിണറായി വിജയൻ അടക്കം 11 പ്രതികളാണ് ഉള്ളത്. ഒമ്പതാം പ്രതിയാണ് മുഖ്യമന്ത്രി. കെ. മോഹനചന്ദ്രൻ ആണ് ഒന്നാം പ്രതി. തെര​െഞ്ഞടുപ്പും ലാവലിനും ഒരുമിച്ചുവരുന്നത്​ ഉറ്റുനോക്കുകയാണ്​ നിലവിൽ മലയാളികൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.