കേന്ദ്ര സഹമന്ത്രിയായി തുടരുമെന്ന് സുരേഷ് ഗോപി; സ്ഥാനമൊഴിയുന്നുവെന്ന വാർത്തകൾ തെറ്റ്

തിരുവനന്തപുരം: മോദിമന്ത്രിസഭയിലെ അംഗമായത് ഭാഗ്യമായി കരുതുന്നുവെന്നും കേന്ദ്ര സഹമന്ത്രിയായി തുടരുമെന്നും സുരേഷ് ഗോപി. താൻ സഹമന്ത്രി സ്ഥാനം രാജിവെക്കാൻ പോവുകയാണെന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത നൽകിയിട്ടുണ്ട്. ഇത് തീർത്തും തെറ്റാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ജനതയെ പ്രതിനിധീകരിച്ച് ​മൂന്നാംമോദി സർക്കാരിലെ അംഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസനത്തിനും സുസ്ഥിരതക്കും വേണ്ടി ഞങ്ങൾ പ്രവർത്തിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തിയുണ്ടെന്നും തൃശൂരിലെ ബി.ജെ.പിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അവസരം നൽകിയിട്ടും തന്നെ സഹമന്ത്രിയായി ഒതുക്കിയതിൽ പ്രതിഷേധിച്ച് സുരേഷ് ഗോപി രാജിവെക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിന് തടസ്സമാണെന്നുമാണ് സുരേഷ് ഗോപി കേന്ദ്രനേതൃത്വത്തോട് ഇതിന് കാരണമായി പറഞ്ഞത്. തൃ​ശൂരിലെ വിജയത്തിനു പിന്നാലെ സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. എന്നാൽ ലഭിച്ചത് സഹമന്ത്രിസ്ഥാനമായതിൽ അതൃപ്തിയുണ്ടെന്നുമായിരുന്നു റിപ്പോർട്ട്.

ഡൽഹിയിലേക്ക് കേന്ദ്രനേതൃത്വം വിളിപ്പിച്ചപ്പോൾ സിനിമകളിൽ കരാർ ഒപ്പിട്ട കാര്യവും സിനിമ ത​െന്റ അന്നമാണെന്നും സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടേത് ഉൾപ്പെടെ നാലു ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതേസമയം സിനിമയിൽ അഭിനയിക്കാൻ ഉള്ള സൗകര്യം കൂടി പരിഗണിച്ചാണ് സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനം നൽകിയതെന്നാണ് ബി.ജെ.പി നേതൃത്വം നൽകിയ വിശദീകരണം. ഞായറാഴ്ച വൈകീട്ടാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

Full View


Tags:    
News Summary - Suresh Gopi will continue as Union Minister of State

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.