കൊച്ചി: മംഗളൂരുവിൽ നിന്ന് ചികിത്സക്കായി കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ പിഞ്ചുകുഞ്ഞിൻെറ ഹൃദയ ശസ്ത്രക്രിയ ഇന്ന് നടത്തിയേക്കും. ഡോക്ടർമാർ കുട്ടിയുട െ ആരോഗ്യനില പരിശോധിച്ച് തുടർ ചികിത്സാ നടപടികൾ തീരുമാനിക്കും. തിരുവനന്തപുരം ശ്രീചിത്രയിലേക്ക് കൊണ്ടുപോവുകയായിരുന്ന കുഞ്ഞിനെ സർക്കാർ ഇടപെടലിനെ തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുഞ്ഞിൻെറ ഹൃദയത്തിൽ ഒന്നിലധികം സ്ഥലങ്ങളിൽ ദ്വാരമുണ്ട്. ശരീരത്തിലക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന പ്രശ്നവും ഹൃദയവാൽവിൻെറ പ്രവർത്തനങ്ങളിൽ തകരാറുമുണ്ട്. ഹൃദയത്തിൻെറ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ നടത്തുന്നത്.
ആന്തരാവയവങ്ങളുടെ പ്രവർത്തനം തൃപ്തികരമാവുകയും അണുബാധ ഇല്ലാതിരിക്കുകയും ചെയ്താൽ ശസ്ത്രക്രിയ ആരംഭിക്കാം. ഹൃദയത്തിനുള്ള പ്രശ്നമല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്തത് പ്രതീക്ഷ നൽകുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.