മിച്ചഭൂമി കേസ്: കോടതിയിൽ വൻതോതിൽ കെട്ടിക്കിടക്കുന്നതിന് കാരണം ലാൻഡ് ബോർഡിന്റെ വീഴ്ചയെന്ന് എ.ജി

തിരുവനന്തപുരം: മിച്ചഭൂമി കേസ് കോടതികളിൽ വൻതോതിൽ കെട്ടിക്കിടക്കുന്നതിന് കാരണം സംസ്ഥാന ലാൻഡ് ബോർഡിന്റെ ഗുരുതര വീഴ്ചയെന്ന് അക്കൗണ്ടന്റ് ജനറലിന്റെ (എ.ജി ) റിപ്പോർട്ട്. സംസ്ഥാന ലാൻഡ് ബോർഡ് ഓഫിസിലെ ഫയലുകൾ പരിശോധിച്ചാണ് എ.ജി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മിച്ചഭൂമി തർക്കങ്ങൾ സംബന്ധിച്ച് റിവിഷൻ പെറ്റീഷനുകളും അപ്പീലുകളും സമയബന്ധിതമായി നൽകുന്നതിൽ സംസ്ഥാന ലാൻഡ് ബോർഡ് വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

സംസ്ഥാനത്താകെ താലൂക്ക് ലാൻഡ് ബോർഡുകളുടെ നടപടിക്കെതിരെ ഭൂവുടമകൾ ഫയൽ ചെയ്ത 258 കേസുകളിൽ 72 എണ്ണത്തിനേ അപ്പീൽ ( റിവിഷൻ പെറ്റീഷൻ) നൽകിയിട്ടുള്ളു. ഇത്തരത്തിലുള്ള എറ്റവുമധികം കേസ് പാലക്കാട് ആണ്. 54 കേസിൽ പാലക്കാട് 13 എണ്ണത്തിനെ അപ്പീൽ നൽകിയിട്ടുള്ളു. മലപ്പുറത്ത് 39 മിച്ചഭൂമി കേസുകളിൽ 13 നെ അപ്പീൽ നൽകിയിട്ടുള്ളു. വയനാട്ടിൽ ആകെ 32 കേസുകളിൽ എട്ടിനെ അപ്പീൽ നൽകിയിട്ടുള്ളു.

തിരുവനന്തപുരം-10, ആലപ്പുഴ-13, പത്തനംതിട്ട- 13, കോട്ടയം- നാല്, ഇടുക്കി-14, എറണാകുളം-അഞ്ച്, തൃശൂർ-16, കോഴിക്കോട്-ആറ്, കണ്ണൂർ-21, കാസർകോട്- 31 എന്നിങ്ങനെയാണ് പരിശോധനയിൽ കണ്ടെത്തിയ ഭൂ വുടമകൾ നൽകിയ കേസുകൾ. റിപ്പോർട്ടിന് സംസ്ഥാന ലാൻഡ് ബോർഡ് മറുപടി നൽകിയില്ല. 

Tags:    
News Summary - Surplus Land: AG said that the reason for the huge backlog in the court is the failure of the Land Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.