തിരുവനന്തപുരം: ഭൂമിയുടെ സ്കെച്ചിനും പ്ലാനിനും അടക്കം 25 ഓളം സേവനങ്ങളുടെ നിരക്കുകള്‍ കുത്തനെ കൂട്ടി സര്‍വേ വകുപ്പ് ഉത്തരവിറക്കി. അതോടൊപ്പം ജീവനക്കാരുടെ പരീക്ഷ ഫീസ് നിരക്കും വര്‍ധിപ്പിച്ചു. നികുതിയേതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായാണ് നിരക്കില്‍ വര്‍ധന വരുത്തിയത്. വർധിപ്പിച്ച തുകക്ക് പുറമെ, 18 ശതമാനം ജി.എസ്.ടിയും നല്‍കണം. ഇതോടെ നിരക്കുകളിൽ വലിയ വർധനയാണ് വരുക.
താലൂക്ക് മാപ് ഷീറ്റ് ഒന്നിന് 700 രൂപ, ജില്ല മാപ് ഷീറ്റ് ഒന്നിന് 700 രൂപ, അളവ് പ്ലാന്‍ ഒരു ഷീറ്റ് 510, ഫീല്‍ഡ് മെഷര്‍മെന്റ് സ്കെച് ഒരു സര്‍വേ നമ്പറിന് 500, ലാന്‍ഡ് രജിസ്റ്റര്‍ ഒരു സബ്ഡിവിഷന് 255, സെറ്റില്‍മെന്റ് രജിസ്റ്റര്‍ ഒരു സബ്ഡിവിഷന് 255, ബേസിക് ടാക്സ് രജിസ്റ്റര്‍ ഒരു സബ്ഡിവിഷന് 225, ഭൂമി കൈമാറ്റത്തിന് ഹാജരാക്കേണ്ട സര്‍വേ മാപ് 300, അധികം പകര്‍പ്പ് -100 എന്നിങ്ങനെയാണ് വർധിപ്പിച്ച നിരക്കുകൾ. ചെയിന്‍സര്‍വേ പരീക്ഷ പ്രൈവറ്റ് രജിസ്ട്രേഷന് 500 രൂപയും ചെയിന്‍ സര്‍വേ-ഹയര്‍ സര്‍വേ സര്‍ട്ടിഫിക്കറ്റിന് 500 രൂപയുമാണ് നിരക്ക് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.