ദിലീപിന്റെ അഭിഭാഷകൻ രാമൻ പിള്ളക്കെതിരെ അക്രമിക്കപ്പെട്ട നടി

നടിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിൽ നടൻ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാൻ രാമൻ പിള്ള ശ്രമിച്ചെന്നാണ് പരാതി. തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നും പരാതിയിൽ പറയുന്നു. അഭിഭാഷകരായ ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കി.

അഭിഭാഷകന്‍റെ ഓഫീസില്‍ വെച്ച് ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു, അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തി തുടങ്ങിയ പരാതികളാണ് നടി ഉന്നയിച്ചത്. ബാർ കൗൺസില്‍ അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

നേരത്തെ രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ രംഗത്തെത്തിയതോടെയാണ് കേസ് കൂടുതൽ മാധ്യമശ്രദ്ധ നേടിയത്. 

Tags:    
News Summary - survivor actress files complaint against actor dileep advocate b raman pillai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.