നിപ സംശയം: തിരുവനന്തപുരത്തും ഒരാൾ നിരീക്ഷണത്തിൽ

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ടി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തും നി​പ വൈ​റ​സ് ബാ​ധ​യെ​ന്ന് ആ​ശ​ങ്ക. സം​ശ​യ​ക​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ഒ​രാ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍. അ​സ്വാ​ഭാ​വി​ക പ​നി​ബാ​ധ​യോ​ടെ ചി​കി​ത്സ തേ​ടി​യ തി​രു​വ​ന​ന്ത​പു​രം ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​യെ​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​തെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​എ. നി​സാ​റു​ദ്ദീ​ന്‍ അ​റി​യി​ച്ചു.

ക​ടു​ത്ത പ​നി​യെ​തു​ട​ര്‍ന്ന് ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​യാ​ള്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. സം​ശ​യ​ക​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍ തോ​ന്നി​യ​തോ​ടെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച മു​റി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ശ​രീ​ര സ്ര​വ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി പു​ണെ​യി​ലെ വൈ​റോ​ള​ജി ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലേ​ക്ക് അ​യ​ച്ച​താ​യും വ്യ​ക്ത​മാ​ക്കി.

പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഇ​യാ​ള്‍ വ​വ്വാ​ല്‍ ക​ടി​ച്ച പ​ഴ​ങ്ങ​ള്‍ ഭ​ക്ഷി​ച്ച​താ​യി സം​ശ​യി​ക്കു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ത്യേ​ക വാ​ര്‍ഡി​ലേ​ക്ക് മാ​റ്റി​യ​ത്. പ​രി​ശോ​ധ​ന ഫ​ലം എ​ത്തി​യ​ശേ​ഷമേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​ന്‍ ക​ഴി​യൂ​വെ​ന്നും ഡോ. ​നി​സാ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.

Tags:    
News Summary - Suspected Nipah: One under surveillance in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.