കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങിയ മൂന്നുവയസുകാരൻ മരിച്ചത് ശ്വാസതടസം മൂലം. നാണയം വിഴുങ്ങിയതിനെ തുടർന്നല്ല ശ്വാസ തടസമുണ്ടായതെന്ന് രാസപരിശോധന ഫലം. കുഞ്ഞിന് നേരത്തെയും ശ്വാസതടസമുണ്ടായിരുന്നതായും പറയുന്നു.
ആലുവ കടുങ്ങല്ലൂരിൽ വാടകക്ക് താമസിക്കുന്ന നന്ദിനി -രാജ്യ ദമ്പതികളുടെ ഏക മകനായ പൃഥിരാജാണ് ആഴ്ചകൾക്ക് മുമ്പ് മരിച്ചത്. നാണയം വിഴുങ്ങിയതിനെ തുടർന്ന് മൂന്ന് ആശുപത്രികളിൽ ചികിത്സക്ക് എത്തിച്ചെങ്കിലും അവിടെെയല്ലാം ചികിത്സ നിഷേധിച്ചതാണ് കുട്ടി മരിക്കാൻ കാരണമെന്ന് ആരോപണം ഉയർന്നിരുന്നു.
സംശയകരമായതൊന്നും കുഞ്ഞിെൻറ ശരീരത്തിൽ കണ്ടെത്തിയിട്ടില്ല. കുഞ്ഞിന് മുമ്പും ശ്വാസതടസുമുണ്ടായിരുന്നു. കുഞ്ഞിെൻറ ശ്വാസകോശത്തിന് തകരാർ സംഭവിച്ചിരുന്നു. നാണയം കടന്നുപോയ സ്ഥലങ്ങളിൽ മുറിവോ പഴുപ്പോ ഉണ്ടായിരുന്നില്ല. രാസപരിശോധന ഫലം പൊലീസ് സർജന് കൈമാറി. കുട്ടി വിഴുങ്ങിയ നാണയം വൻകുടലും കടന്ന് എത്തിയിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
കുട്ടി നാണയം വിഴുങ്ങിയതോടെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് അയച്ചു. അവിടെ ശിശുരോഗ വിദഗ്ധൻ ഇല്ലാത്തതിനാൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചേപ്പാഴെല്ലാം കുഴപ്പമില്ലെന്നും വെള്ളവും പഴവും നൽകിയാൽ നാണയം തനിയെ പോകുമെന്നും ഡോക്ടർമാർ പറയുകയായിരുന്നു. എന്നാൽ തിരികെ വീട്ടിലെത്തിച്ച കുട്ടിയുടെ ആരോഗ്യ നില വഷളായി. തുടർന്ന് ആലുവ ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചു. ആശുപത്രികളിൽ ചികിത്സ നിഷേധിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന മനുഷ്യാവകാശ കമീഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.