കാലിക്കറ്റ് സർവകലാശാലയിൽ നീന്തൽ കോച്ചിങ് ക്യാമ്പ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായികപഠന വിഭാഗം സര്‍വകലാശാല സ്വിമ്മിങ് പൂളില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നീന്തൽ സമ്മര്‍ കോച്ചിങ് ക്യാമ്പ് നടത്തും. ആറു വയസ്സ് (3.5 അടി ഉയരം) മുതല്‍ 17 വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഏപ്രില്‍ ഏഴു മുതല്‍ പരിശീലനം ആരംഭിക്കും.

നിർദിഷ്ട ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷകള്‍, രണ്ടു ഫോട്ടോ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, ഫീസ് അടച്ച രസീത് എന്നിവ സഹിതം സ്വിമ്മിങ് പൂള്‍ ഓഫിസില്‍ സമര്‍പ്പിക്കണം. അപേക്ഷഫോറം അക്വാട്ടിക് കോംപ്ലക്‌സ് ഓഫിസിലും സര്‍വകലാശാല വെബ്‌സൈറ്റിലും (www.uoc.ac.in) ലഭ്യമാണ്. ഫോൺ: 9567945527.

Tags:    
News Summary - Swimming coaching camp at Calicut University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.