കൊച്ചി: നാല് പഞ്ചായത്തും രണ്ട് ജില്ല പഞ്ചായത്ത് സീറ്റും പിടിച്ചടക്കി കോർപറേറ്റ് പരീക്ഷണമായ ട്വൻറി20യുടെ അശ്വമേധം. നിലവിൽ ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിനുപുറമെ ഐക്കരനാട്, മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലാണ് ട്വൻറി20യുടെ വിജയഗാഥ. ഒപ്പം എറണാകുളം ജില്ല പഞ്ചായത്ത് കോലഞ്ചേരി, വെങ്ങോല ഡിവിഷനുകൾ ട്വൻറി20 പിടിച്ചടക്കി. വെങ്ങോല പഞ്ചായത്തിൽ എട്ടുസീറ്റും ട്വൻറി20 നേടി. കിഴക്കമ്പലത്തെ അന്ന-കിെറ്റക്സ് ഗ്രൂപ്പിെൻറ ജീവകാരുണ്യ പ്രവർത്തന വിഭാഗമാണ് ട്വൻറി20.
കൊച്ചി കോർപറേഷനിൽ 59 ഡിവിഷനിൽ മത്സരിച്ച സ്വതന്ത്രസംഘമായ വി ഫോർ കൊച്ചി മൂന്നിടത്ത് രണ്ടാമതെത്തി. ഇതുകൂടാതെ സംസ്ഥാനത്ത് മറ്റുചില സ്വതന്ത്ര സംഘടനകളും തെരഞ്ഞെടുപ്പിൽ വരവറിയിച്ചു. െചല്ലാനം പഞ്ചായത്തിലെ കടലോര മേഖലയിലെ ജനത്തിെൻറ ദുരിതജീവിതത്തിന് അറുതി ആവശ്യപ്പെട്ട് മത്സരിച്ച ചെല്ലാനം ട്വൻറി20 എട്ട് വാർഡിലാണ് ജയിച്ചത്.
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികളായ രണ്ടുപേർ കോട്ടയം ജില്ലയിൽ ജയിച്ചു. പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫിനൊപ്പം മത്സരിച്ച വി ഫോർ പട്ടാമ്പി മത്സരിച്ച ആറിടത്തും ജയിച്ചു. കോൺഗ്രസിൽനിന്ന് വിട്ടുപോന്നവർ ചേർന്നാണ് വി ഫോർ പട്ടാമ്പി രൂപവത്കരിച്ചത്. മറ്റ് സ്വതന്ത്ര പരീക്ഷണങ്ങളായ കണ്ണൂർ തളിപ്പറമ്പ് കീഴാറ്റൂർ വാർഡിൽ വയൽക്കിളികൾ, തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ ജനമുന്നേറ്റം എന്നിവക്ക് നേട്ടം കൊയ്യാനായില്ല. വയൽക്കിളികളുടെ സ്ഥാനാർഥി ലത സുരേഷ് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.