തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയത് സര്‍ക്കാരിന്‍റെ അറിവോടെ -എന്‍.കെ. പ്രേമചന്ദ്രന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മുന്നോടിയായി തമിഴ്നാടിന് മരംമുറിക്കാൻ അനുമതി നൽകിയത് സര്‍ക്കാരിന്‍റെ അറിവോടെയാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഇത്ര സങ്കീര്‍ണമായ വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് തീരുമാനമെടുക്കാന്‍ കഴിയുക? കേരളത്തിന്‍റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

മരംമുറിക്കാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന് മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ.ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയെന്ന വാദം വിശ്വാസ്യയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്​​റ്റാ​ലി​ൻ കേ​ര​ള​ത്തി​ന് ന​ന്ദി​യ​റി​യി​ച്ച് പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കി​യ​തോ​ടെ​യാ​ണ് മുല്ലപ്പെരിയാർ ബേബി ഡാമിന്​ താഴെയുള്ള 15 മരങ്ങൾ വെട്ടിനീക്കാൻ അനുമതി നൽകിയ വി​വ​രം പു​റ​ത്തു​വ​ന്ന​ത്. ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ ബെ​ന്നി​ച്ച​ൻ തോ​മ​സാ​ണ് അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഉ​ത്ത​ര​വി​ലു​ള്ള​ത്.

വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​മാ​രാ​ഞ്ഞ് മാ​ധ്യ​മ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ​ പോ​ലും ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് അ​റി​യു​ന്ന​ത്. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ൽ ത​മി​ഴ്നാ​ട് ഏ​റെ​ക്കാ​ല​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി​രു​ന്നു. ഈ ​ഡാം ബ​ല​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ ജ​ല​നി​ര​പ്പ് കൂ​ട്ട​ണ​മെ​ന്ന വാ​ദം ത​മി​ഴ്നാ​ടി​ന് ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാം. പു​തി​യ ഡാം ​വേ​ണ​മെ​ന്ന കേ​ര​ള​ത്തിന്‍റെ ആ​വ​ശ്യ​ത്തി​ന് ഇ​ത്​ തി​രി​ച്ച​ടി​യാ​കും.

വ​നം​മ​ന്ത്രി എം.​കെ. ശ​ശീ​ന്ദ്ര​ൻ അ​റി​യാ​തെ​യാ​ണ് മ​രം​മു​റി​ക്കാ​ൻ ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​​ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ്​ വി​വ​രം. സംഭവം വിവാദമായതോടെ വി​ഷ​യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്​​റ്റ്​ ആ​ൻ​ഡ് ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നോ​ട് വ​നം​മ​ന്ത്രി അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Tamil Nadu was given permission the knowledge of the government - NK Premachandran MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.