കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയ ടാങ്കർ ട്രക്ക് നീക്കി

മുഴപ്പിലങ്ങാട്: മൂന്നുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി അപകടുണ്ടാക്കിയ ടാങ്കർ ട്രക്ക് നീക്കി. ക്രെയിനുകളുടെ സഹായത്തോടെയാണ് ട്രക്ക് നീക്കിയത്.

കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. രണ്ടു ക്രെയിനുകളാണ് ഇതിന് വേണ്ടി എത്തിയത്. ശനിയാഴ്ച വൈകിട്ട് ആറോടെയാണ് ട്രക്ക് നീക്കാൻ തുടങ്ങിയത്. ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് ഒടുവിൽ ട്രക്ക് ഇവിടെ നിന്നും നീക്കിയത്.

ദേശീയപാതയോട് ചേർന്നായത് കാരണം ഇതുവഴിയുള്ള ഗതാഗതം ഒരു മണിക്കൂറിലധികം സ്തംഭിച്ചു. ഗാതാഗതം നിയന്ത്രിക്കാൻ എടക്കാട് പൊലീസ് എത്തി.

Tags:    
News Summary - Tanker truck crashed into the building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.