കൊല്ലപ്പെട്ട താമിർ ജിഫ്രി

താനൂർ കസ്റ്റഡി മരണം: എസ്.പിയെ മാറ്റണമെന്ന് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ

മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസിനെ സർവീസിൽ നിന്ന് മാറ്റി നിർത്തണമെന്ന് താമിർ ജിഫ്രി ആക്ഷൻ കൗൺസിൽ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും താനൂർ സി.ഐയും കേസിന്റെ ഭാഗമായി മാറ്റി നിർത്തണമെന്നും ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി.

സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബമാണ് താമിറിന്റെത്. മാതാവ് ശരീഫ ബീവി രോഗബാധിതയാണ്. കുടുംബത്തിന് അത്താണി ആകേണ്ടിയിരുന്നതായിരുന്നു ഈ യുവാവ്. ഇത് പരിഗണിച്ച് സർക്കാർ 25 ലക്ഷം രൂപ അടിയന്തിരമായി അനുവദിക്കണെന്നും ആക്ഷൻ കൗൺസിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ എം.ടി.മൂസ, വർക്കിങ് ചെയർമാൻ പി.എം റഫീഖ്, വൈസ് ചെയർമാൻമാരായ യാസർ ഒള്ളക്കൻ, കെ.വി.അൻവർ, ജോയിന്റ് കൺവീനർ ബഷീർ ചാലിൽ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Tanur Custody Death: Tamir Jifri Action Council wants to change SP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.