കൊച്ചി: സംസ്ഥാനത്ത് കോൺഗ്രസിൽ 50 ലക്ഷം പേരെ അംഗത്വമെടുപ്പിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രസ് മധ്യമേഖല നേതൃയോഗത്തിൽ മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ വികാരം കോൺഗ്രസിന് അനുകൂലമാക്കണം. മെംബർഷിപ് അതിൽ പ്രധാനമാണ്.
കോൺഗ്രസ് പ്രവർത്തകർ സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി അംഗത്വം എടുപ്പിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിന് അംഗത്വം ആവശ്യമാണ്. അതിനാൽ പരമാവധി പേരെ പാർട്ടിയിൽ അംഗമാക്കണമെന്നും താരിഖ് അൻവർ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.