ന്യൂഡൽഹി: മലയാളി, ഇന്ത്യയിൽ എവിടെനിന്ന് സാധനങ്ങൾ വാങ്ങിയാലും നികുതി കേരളത്തിന് കിട്ടാൻ വകുപ്പുണ്ട്. ജി.എസ്.ടി സമ്പ്രദായം വരുന്നതോടെയാണിത്. സാധനങ്ങൾ വാങ്ങുേമ്പാൾ നാട്ടിലെ വിലാസം ബില്ലിൽ എഴുതിച്ചാൽ മതി. അതനുസരിച്ച് സംയോജിത ജി.എസ്.ടി പട്ടികയിലേക്ക് ഇൗ ഇടപാട് രജിസ്റ്റർ ചെയ്യപ്പെടുന്നു. ഇതോടെ നികുതി കേരളത്തിന് കിട്ടുമെന്ന് ധനമന്ത്രി തോമസ് െഎസക് പറഞ്ഞു. സംസ്ഥാനത്തിന് നികുതിവരുമാനം കൂട്ടാൻ, കേരളത്തിന് പുറത്തുള്ള മലയാളികൾക്ക് ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.