തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാല വി.സി നിയമനത്തിൽ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സർക്കാർ. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി സ്വയം രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. രാഷ്ട്രപതിക്കയച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്.
ഇതുപ്രകാരം യൂണിവേഴ്സിറ്റി, യു.ജി.സി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവിടങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തും. ഈ പ്രതിനിധികളെ നൽകാൻ സർക്കാർ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സർക്കാർ പ്രതിനിധികൾ കമ്മിറ്റിയിൽ ഉണ്ടാകുമെന്നും ഉത്തരവിലുണ്ട്. കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന് പിന്നീട് വ്യക്തമാക്കുമെന്നും ഉത്തരവിൽ പറയുന്നു.
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.