തിരുവനന്തപുരം: കുട്ടനാട്, ചവറ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുെണ്ടന്ന് മു ഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. അന്തിമ തീരുമാനമെടുക്കുന്നത് കേന്ദ്ര കമീഷനായിരിക്കും. തെരഞ്ഞെടുപ ്പ് നടത്തണമെങ്കിൽ മേയ് അവസാനമോ ജൂൺ ആദ്യമോ നടത്തണം. മേയ് മൂന്നിന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് ഒരു വർഷമെങ്കിലും കാലാവധി ഉണ്ടെങ്കിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തദ്ദേശ വാർഡ് വിഭജന നടപടികളും നിലച്ചിരിക്കുകയാണ്.
യഥാസമയം നടത്താൻ വാർഡ് വിഭജനം ഒഴിവാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഒക്ടോബർ - നവംബർ മാസങ്ങളിൽ തദ്ദേശ പൊതുതെരഞ്ഞെടുപ്പ് നടക്കണം. കോവിഡ് മൂലം നടപടികൾ ഇഴയുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.