തൃശൂർ: ഫോൺ ബിൽ സ്വീകരിക്കുന്നതിൽ നിന്നും ബി.എസ്.എൻ.എൽ പോസ്റ്റോഫിസുകളെ ഒഴിവാക്കി. തപാൽ വകുപ്പിൽ നടപ്പാക്കിയ ഒാൺലൈൻ വത്കരണത്തിെൻറ ഭാഗമായി ബി.എസ്.എൻ.എലിന് പണം കിട്ടാനാവാത്ത സാഹചര്യമാണ് ഒഴിവാക്കാൻ കാരണമായി പറയുന്നത്. സാേങ്കതിക കാരണങ്ങളാൽ പോസ്റ്റോഫിസുകളിൽ അടയ്ക്കുന്ന ബില്ലുകൾ കൈമാറുന്നതിന് കാലതാമസം വരുന്നതിനാൽ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് അടയ്ക്കരുതെന്നാണ് അറിയിപ്പ്.
സെപ്റ്റംബറിലെ ടെലിഫോൺ, ഇൻറർനെറ്റ് ബില്ലുകൾ അടക്കം പോസ്റ്റോഫിസുകളിലൂടെ അടയ്ക്കരുെതന്ന് ബില്ലിൽ തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. ഗ്രാമങ്ങളിൽ അടക്കം രാജ്യവ്യാപക ശൃംഖലയുള്ള പോസ്റ്റോഫിസിനെ ഒഴിവാക്കുന്നതോടെ ബില്ലടക്കാൻ ഉപഭോക്താക്കൾക്ക് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടാണുള്ളത്. ബ്രിട്ടീഷ് കാലം മുതൽ തപാലും ടെലിഫോണും ഇന്ത്യൻ പോസ്റ്റൽ ആൻഡ് ടെലഗ്രാഫ്സ് വകുപ്പ് എന്ന ഒറ്റ വകുപ്പായിരുന്നു. 1985ൽ വിഭജിച്ചുവെങ്കിലും ഇേപ്പാഴും വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 2000 ഒക്ടോബർ ഒന്നിന് ബി.എസ്.എൻ.എൽ കമ്പനിയായി ടെലിഫോൺ വിഭാഗം വേറിട്ടുപോയപ്പോഴും തപാൽ വകുപ്പിലാണ് േഫാൺ ബില്ല് അടച്ചിരുന്നത്.
2014 മാർച്ച് 31 വരെ ജില്ലയിലെ ഹെഡ് പോസ്റ്റോഫിസുകൾ കേന്ദ്രീകരിച്ച് ചെറിയ തപാൽ ഒാഫിസുകളിൽ നിന്നും ലഭിക്കുന്ന ബില്ലുകൾ ശേഖരിച്ച് ടെലിഫോൺ ജില്ല ജനറൽ മാനേജർ മുഖേന നൽകുകയായിരുന്നു പതിവ്. 2014 എപ്രിൽ ഒന്ന് മുതൽ ബില്ലിന് കേന്ദ്രീകൃത രൂപമുണ്ടാക്കി. തിരുവനന്തപുരത്തെ ജനറൽ പോസ്റ്റോഫിസിലൂെട സംസ്ഥാനത്തെ മുഴവൻ തപാൽ ഒാഫിസുകളിൽ നിന്ന് ലഭിക്കുന്ന ബിൽതുക ഒാൺലൈൻ വഴി ശേഖരിച്ച് ടെലിഫോൺ ചീഫ് ജനറൽ മാനേജർക്ക് നൽകിത്തുടങ്ങി. തപാൽ വകുപ്പിന് ഒരോ ബില്ലിനും അഞ്ച് രൂപ കമീഷൻ കൊടുക്കും.
ചർച്ചയിലൂെട പരിഹരിക്കാവുന്ന സാേങ്കതികപ്രശ്നങ്ങൾ മാത്രമാണിതെന്നിരിക്കെ ബി.എസ്.എൻ.എൽ വാദം ന്യായമല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കമീഷൻ സംബന്ധിച്ച തർക്കമാണ് ഒഴിവാക്കാൻ കാരണമായി പറയപ്പെടുന്നത്. സ്വകാര്യ കമ്പനികൾക്കായി സേവനം പോലും നിഷേധിക്കുന്ന നയം സ്വീകരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ വട്ടംകറക്കുന്ന നിലപാട് കൂടി സ്വീകരിക്കുന്നതോടെ ജനം ബി.എസ്.എൻ.എലിനെ തഴയുന്നതിേലക്കാണ് കാര്യങ്ങൾ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.