ആലുവ: ഗുരുവായൂർ ക്ഷേത്രത്തിലടക്കം വിശ്വാസികളായ അഹിന്ദുക്കൾക്ക് പ്രവേശനം നൽകണമെന്ന തന്ത്രിമാരുടെ നിലപാട് സർക്കാർ സ്വാഗതം ചെയ്യുന്നതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആലുവയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലത്തിനനുസരിച്ച് ചിന്താഗതികളിൽ മാറ്റമുണ്ടാകുന്നുവെന്നതാണ് തന്ത്രിമാരുടെ അഭിപ്രായം സൂചിപ്പിക്കുന്നത്. ഈ അഭിപ്രായം സംബന്ധിച്ച് വിശദമായ ചർച്ചയാകാമെന്നും മന്ത്രി പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായും തന്ത്രിമാരുമായും ചർച്ച ചെയ്യും.
എല്ലാ വിശ്വാസികൾക്കും ആരാധന ലഭ്യമാകണമെന്നതാണ് സർക്കാർ നിലപാട്. അവർണർക്ക് ക്ഷേത്രപ്രവേശനം ലഭിക്കാൻ പോരാട്ടങ്ങൾ നടന്ന ചരിത്രമുള്ളതാണ് ഗുരുവായൂർ ക്ഷേത്രമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.