കാക്കനാട്: പാഠപുസ്തകം അച്ചടിക്കാന്‍ ഗുണനിലവാരമുള്ള കടലാസ് ഉപയോഗിക്കണമെന്ന് കെ.ബി.പി.എസ് മാനേജ്മെൻറിന് സര്‍ക്കാറിെൻറ കര്‍ശന നിര്‍ദേശം. അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകം അച്ചടിക്കാനുള്ള ഓര്ഡറിനൊപ്പമാണ് പേപ്പറിെൻറ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയത്.
പാഠപുസ്തകം അച്ചടിച്ചത് നിലവാരം കുറഞ്ഞ ജി.എസ്.എം പേപ്പറുകളിലാണെന്ന് വെള്ളൂര്‍ ന്യൂസ് പ്രിൻറ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 80 ജി.എസ്.എം പേപ്പര്‍ ഉപയോഗിക്കേണ്ട സ്ഥാനത്ത് 60--70 ജി.എസ്.എം പേപ്പറുകളാണ് അച്ചടിക്കാന്‍ ഉപയോഗിച്ചതെന്നാണ് ലാബ് പരിശോധന റിപ്പോര്‍ട്ട്്.
നിലവാരമുള്ള കടലാസുകളാണ് പാഠപുസ്തകം അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്ന് കാണിച്ച് അംഗീകാരം വാങ്ങിയശേഷം നിലവാരമില്ലാത്ത കടലാസാണ് അച്ചടിക്കാന്‍ ഉപയോഗിക്കുന്നതെന്നാണ് കെ.ബി.പി.എസ് തൊഴിലാളികളുടെ ആരോപണം. മെട്രിക് ടണ്ണിന് 50,000 മുതല്‍ 56,000 രൂപ വിലവരുന്ന പേപ്പറാണ് അച്ചടിക്കാന്‍ ഉപയോഗിക്കാന്‍ മാനേജ്മെൻറ് ഓര്‍ഡര്‍ നല്‍കുന്നത്. എന്നാല്‍, തമിഴ്നാട്ടിലെ വന്‍കിട പേപ്പര്‍ കമ്പനികള്‍ നിലവാരം കുറഞ്ഞ പേപ്പറുകളാണ് കെ.ബി.പി.എസില്‍ എത്തിക്കുന്നത്. ഗോഡൗണില്‍ എത്തുന്ന പേപ്പറിെൻറ നിലവാരം പരിശോധിക്കാന്‍ മാനേജ്മെൻറ് തയാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് തൊഴിലാളികള്‍ ആരോപിച്ചു. അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വില മെട്രിക് ടണ്ണിന് 10,000 രൂപവരെ കൂടുതല്‍ വിനിയോഗിക്കാനും മാനേജ്്മെൻറിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
കടലാസിെൻറ ഗുണനിലവാരം സംബന്ധിച്ച് തൊഴിലാളികളും സംശയം ഉന്നയിച്ച് പരാതി നല്‍കിയതിെൻറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മാനേജ്മെൻറിന് കര്‍ശന നിര്‍ദേശം നല്‍കിയത്. റീലുകള്‍ പലപ്പോഴും പൊട്ടിയത് അച്ചടി ജോലിയെ പ്രതികൂലമായി ബാധിച്ചു. ദിവസം 10-15 പ്രാവശ്യം റീലുകള്‍ പൊട്ടിയതിെൻറ അനുഭവമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരുപ്രാവശ്യം പൊട്ടിയാല്‍ 15 മിനിറ്റ് അച്ചടി ജോലി വൈകും. നിലവാരം കുറഞ്ഞ പേപ്പര്‍ അച്ചടിക്കാന്‍ വാങ്ങുന്നതുമൂലം കെ.ബി.പി.എസില്‍ സമയവും ധനനഷ്ടവും ഉണ്ടാകുന്നുണ്ടെന്ന് തൊഴിലാളി യൂനിയനുകള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
പ്രിൻറിങ് ആന്‍ഡ് സ്റ്റേഷനറി വകുപ്പായിരുന്നു മുന്‍കാലങ്ങളില്‍ പാഠപുസ്തകം അച്ചടിക്കാന്‍ കടലാസ് വാങ്ങിനല്‍കിയത്. എന്നാല്‍, അടുത്തകാലത്ത് പാഠപുസ്തക വിതരണത്തോടൊപ്പം കടലാസ് വാങ്ങി ഉപയോഗിക്കാനുള്ള അനുവാദവും സര്‍ക്കാര്‍ കെ.ബി.പി.എസിന് നല്കി. കഴിഞ്ഞവര്‍ഷം പാഠപുസ്തകം അച്ചടിക്കാന്‍ 24.82 കോടിക്കാണ് കടലാസ് വാങ്ങിയത്. ഈ വര്‍ഷം പുസ്തകങ്ങളുടെ ഒന്നാം വാല്യം അച്ചടിക്കാന്‍ 25 കോടിയുടെ കടലാസ് വാങ്ങി. രണ്ടാം വാല്യത്തിെൻറ അച്ചടിയാണ് കെ.ബി.പി.എസില്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.