കൊച്ചി: എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ച നടപടി പുനഃപരിശോധിക്കാനാവുമോയെന്ന് സർക്കാറിനോട് ഹൈകോടതി. പൊലീസ് ആസ്ഥാനത്ത് ജോലിനോക്കുന്ന എ.ഡി.ജി.പിക്ക് തനിക്കെതിരായ കേസുകളിൽ ഇടപെടാൻ സ്വേമധയാ കഴിയില്ലേയെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു.
കോടതിയുടെ നിലപാട് സർക്കാറിനെ അറിയിക്കാമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് 10 ദിവസത്തിനകം വിശദീകരണം നൽകണമെന്ന നിർദേശത്തോടെ കേസ് പിന്നീട് പരിഗണിക്കാൻ ഡിവിഷൻ ബെഞ്ച് മാറ്റി.
സുപ്രീംകോടതി ഉത്തരവനുസരിച്ച് സെൻകുമാർ ഡി.ജി.പിയായി ചുമതലയേൽക്കുംമുമ്പ് തച്ചങ്കരിയടക്കമുള്ളവരെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ് തോമസ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസ് പരിഗണിക്കവേ, പൊലീസ് ആസ്ഥാനത്ത് തച്ചങ്കരി എ.ഡി.ജി.പിയായി തുടരുന്നതിലെ ആശങ്ക കോടതി അഡ്വക്കറ്റ് ജനറലിനോട് പങ്കുവെച്ചു. എന്നാൽ, ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനായല്ല പൊലീസ് ആസ്ഥാനത്ത് നിയമിച്ചതെന്നും ഭരണ നിർവഹണ ചുമതല മാത്രമാണുള്ളതെന്നും എ.ജി അറിയിച്ചു. തനിക്കെതിരായ വിജിലൻസ് കേസുകളിൽ തച്ചങ്കരിക്ക് ഇടപെടാനാവില്ല.
പ്രത്യേക ഡയറക്ടറുടെ കീഴിലുള്ള വേറെ വകുപ്പാണ് വിജിലൻസ്. തച്ചങ്കരിയെ സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലാത്തതിനാൽ അത്തരം നടപടികൾ വേെണ്ടന്ന് സർക്കാർ തീരുമാനിച്ചിട്ടുള്ളതായും എ.ജി വ്യക്തമാക്കി. കേസുകൾ റദ്ദാക്കാൻ എ.ഡി.ജി.പി കോടതിയെ സമീപിച്ചാൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കോടതി ആരാഞ്ഞു. െപാലീസ് പൊതുജനത്തിെൻറ വിശ്വാസം ആർജിക്കേണ്ടതുണ്ടെന്നും െപാലീസിെൻറ പ്രവർത്തനങ്ങളിൽ ഇത് പ്രകടമാകണമെന്നും കോടതി വ്യക്തമാക്കി. തച്ചങ്കരിയെ ന്യായീകരിച്ച് ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിശദമായ വിശദീകരണം നൽകാൻ സർക്കാറിനോട് നിർദേശിച്ചിരുന്നു. പിന്നീട് തച്ചങ്കരിക്കെതിരായ ഒാരോ ആരോപണത്തിലും പ്രത്യേകം വിശദീകരണം നൽകി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.