തലശ്ശേരി-മാഹി ബൈപാസിെൻറ നിട്ടൂരിൽ തകർന്ന പാലം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിക്കുന്നു

തലശ്ശേരി-മാഹി ബൈപാസ്: പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്നതിലെ വിവാദം അനാവശ്യം –മന്ത്രി

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി-​മാ​ഹി ബൈ​പാ​സ് പാ​ല​ത്തി‍െൻറ ബീ​മു​ക​ള്‍ ത​ക​ര്‍ന്ന​തി‍െൻറ പേ​രി​ല്‍ വി​വാ​ദ​ങ്ങ​ള്‍ അ​നാ​വ​ശ്യ​മാ​ണെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി. പാ​ല​ത്തി​ന് സം​ഭ​വി​ച്ച ത​ക​രാ​റു​ക​ൾ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​ണ് വി​ല​യി​രു​ത്തേ​ണ്ട​ത്. സ​ര്‍ക്കാ​റി‍െൻറ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ അ​നാ​വ​ശ്യ വി​വാ​ദ​മു​യ​ര്‍ത്തി ത​ട​സ്സ​പ്പെ​ടു​ത്താ​നാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് പ്ര​തി​പ​ക്ഷം. മാ​ഹി-​ബൈ​പാ​സ് കേ​ന്ദ്ര പ​ദ്ധ​തി​യാ​ണ്. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഇ​ട​ല​നി​ല​ക്കാ​രാ​യി മാ​ത്ര​മാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​മ്പോ​ള്‍ അ​പാ​ക​ത സ്വാ​ഭാ​വി​ക​മാ​ണ്. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ത​രം അ​പാ​ക​ത​ക​ള്‍ പ​രി​ഹി​രി​ക്കേ​ണ്ട​തെ​ന്നും ക​ട​ന്ന​പ്പ​ള്ളി പ​റ​ഞ്ഞു.നി​ട്ടൂ​ര്‍ പാ​ല​ത്തി‍െൻറ ബീ​മു​ക​ൾ ത​ക​ർ​ന്ന സ്ഥ​ലം മ​ന്ത്രി ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് സ​ന്ദ​ര്‍ശി​ച്ചു. സി.​പി.​എം ത​ല​ശ്ശേ​രി ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം.​സി. പ​വി​ത്ര​ന്‍, ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മു​ഹ​മ്മ​ദ് അ​ഫ്‌​സ​ല്‍ എ​ന്നി​വ​രും മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.