image courtesy: heraldgoa.in

''ഹലോ..പൊലീസ്​ സ്​റ്റേഷൻ, ഒന്നു വിവാഹം കഴിക്കണം''

ത​ല​ശ്ശേ​രി: പ​ഠി​പ്പും പ​ത്രാ​സു​മു​ണ്ടാ​യി​ട്ടും വൈ​വാ​ഹി​ക ജീ​വി​തം വി​ധി​ച്ചി​ട്ടി​ല്ലെ​ന്ന് വി​ല​പി​ക്കു​ന്ന​വ​ർ​ക്കി​താ ത​ല​ശ്ശേ​രി​യി​ൽ​നി​ന്ന്​ ഒ​രു സ​ദ്​​വാ​ർ​ത്ത. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വി​വാ​ഹം സ്വ​പ്​​ന​മാ​യി അ​ക​ന്നു​നി​ൽ​ക്കു​ന്ന യൗ​വ​ന​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ത​ല​ശ്ശേ​രി​യി​ലെ ജ​ന​മൈ​ത്രി പൊ​ലീ​സാ​ണ് പ്ര​ത്യേ​ക സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ൾ​ക്കും യു​വ​തീ-​യു​വാ​ക്ക​ൾ​ക്കും സ​ഹാ​യം തേ​ടാം.

9496985563 വാ​ട്​​സ്​​ആ​പ് ന​മ്പ​റി​ൽ നി​ങ്ങ​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ചാ​ൽ വി​ളി​പ്പു​റ​ത്ത് ജീ​വി​ത പ​ങ്കാ​ളി​യെ ക​ണ്ടെ​ത്താ​നാ​വു​ന്ന മ​റു​പ​ടി ല​ഭ്യ​മാ​വും. മാ​ര്യേ​ജ് ബ്യൂ​റോ​യു​ടെ മ​ട്ടാ​ണെ​ങ്കി​ലും അ​തി​ല​പ്പു​റം വി​ശ്വാ​സ്യ​ത​യും സു​ര​ക്ഷി​ത​ത്വ​വും ജ​ന​മൈ​ത്രി പൊ​ലീ​സി​െൻറ കാ​ര്യ​ത്തി​ലു​ണ്ടാ​വും.

പ്ര​ത്യേ​ക ഫീ​സോ മ​റ്റ് നൂ​ലാ​മാ​ല​ക​ളോ ഇ​ല്ല. വി​വ​ര​ങ്ങ​ൾ സ്വീ​ക​രി​ക്ക​ലും കൊ​ടു​ക്ക​ലും മാ​ത്ര​മാ​ണ് പൊ​ലീ​സി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം. സേ​വ​നം സ​ബ്​​ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ, കൊ​ള​വ​ല്ലൂ​ർ, ചൊ​ക്ലി, ന്യൂ​മാ​ഹി, ധ​ർ​മ​ടം, പി​ണ​റാ​യി, ത​ല​ശ്ശേ​രി പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടും.

Tags:    
News Summary - thalassery police helps for marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.