വെളിയങ്കോട്(മലപ്പുറം): നവ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഏറെ വൈറലായ ആ ബൈക്ക് യാത്രികൻ ഇവിടെയുണ്ട്, മലപ്പുറം ജില്ലയിലെ വെളിയങ്കോട്ട്. തെൻറ വിഡിയോ പ്രതീക്ഷകൾക്കപ്പുറം വൈറലായതിെൻറ സന്തോഷത്തിലാണ് വെളിയങ്കോട് സ്വദേശിയായ മുസ്ലിയാരകത്ത് മിസ്ഹബ് എന്ന 18 കാരൻ.
വെളിയങ്കോട് മുതൽ കശ്മീർ വരെ ചേതക് സ്കൂട്ടറിൽ സഞ്ചാരമെന്ന ലക്ഷ്യം മാത്രമായിരുന്നു യാത്ര പുറപ്പെടുമ്പോൾ മിസ്ഹബിെൻറ മനസ്സിലുണ്ടായിരുന്നത്. ജനുവരി ഒമ്പതിനാണ് വെളിയങ്കോട് നിന്നും യാത്രക്ക് തുടക്കം കുറിച്ചത്. ആഴ്ചകൾക്ക് ശേഷം 6000 കിലോമീറ്റർ താണ്ടിയാണ് കശ്മീരിലെത്തിയത്. കശ്മീരിലെ ബിനിയാൻ വഴി കടന്ന് പോകുമ്പോഴാണ് പട്ടാളക്കാരനായ കായംകുളം സ്വദേശി ബിബിൻ ചിത്രൻ മിസ്ഹബിെൻറ KL 1 F1611 എന്ന വെള്ള ചേതക് സ്കൂട്ടറിനെ കൈകാണിച്ച് നിർത്തിയത്. പട്ടാള പരിശോധനക്കായി നിർത്തിച്ചതാണെന്നാണ് കരുതിയത്.
കിലോമീറ്ററുകളോളം താണ്ടിയതിനൊപ്പം ഭക്ഷണം കഴിക്കാത്തതിനാൽ അസഹ്യമായ വിശപ്പും ക്ഷീണവുമുണ്ടായിരുന്നു. കൊടുംമഞ്ഞിൽ സ്നേഹത്തോടെ ഓടിവന്ന് ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചെങ്കിലും, കഴിച്ചെന്ന് മറുപടി നൽകും മുമ്പേ ഒരു റൊട്ടി നൽകി ആ പട്ടാളക്കാരൻ തിരികെ പോയി.
അവിടെയുണ്ടായിരുന്ന മറ്റു രണ്ട് പട്ടാളക്കാർക്കും അടുത്തെങ്ങും ഭക്ഷണം കഴിക്കാനുള്ള സൗകര്യമില്ലെന്ന് മനസ്സിലാക്കുകയും ഇവർ ചേർന്ന് തനിക്ക് വയർ നിറയെ ചപ്പാത്തിയും, കടലക്കറിയും, ചുടു ചായയും നൽകി. ഈ ഭാഗത്തേക്ക് എത്തുമ്പോൾ എടുത്ത വിഡിയോ നാട്ടിലെത്തിയ ശേഷം വെള്ളക്കുതിര എന്ന ഇൻസ്റ്റഗ്രാം പേജിൽ ഇട്ടതോടെ വിഡിയോ വൈറലായി.
ഈ സമയം നാട്ടിലുണ്ടായിരുന്ന കായംകുളം സ്വദേശിയായ വിപിൻ ചന്ദ്രനെന്ന പട്ടാളക്കാരൻ തന്നെ വീട്ടിലേക്ക് വിളിച്ച് സന്തോഷമറിയിക്കുകയും ചെയ്തു. അപ്രതീക്ഷിതമായാണ് വിഡിയോ വൈറലായതെന്ന് മിസ്ഹബ് പറയുന്നു. തമിഴ്നാട്ടിൽ തൃശ്ശിനാപ്പള്ളിയിലെ ജിയോളജി വിദ്യാർഥിയാണ് മിസ്ഹബ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.