ദിലീപിനെതിരായ വധഗൂഢാലോചനക്കേസിൽ ആക്രമിക്കപ്പെട്ട നടിയെ കക്ഷി ചേർക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ആക്രമിക്കപ്പെട്ട നടിയെ കക്ഷി ചേർക്കും. ദിലീപ് നൽകിയ ഹരജിയിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് നടി ഹൈകോടതിയില്‍ അപേക്ഷ നൽകിയിരുന്നു. ഈ ഹരജിയിലാണ് ഹൈകോടതി നടിക്ക് കേസിൽ കക്ഷി ചേരാൻ അനുമതി നൽകിയത്.

തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി ഹരജിയിൽ വ്യക്തമാക്കി. അന്വേഷണത്തിലോ തുടരന്വേഷണത്തിലോ പ്രതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ തന്നെ മൂന്നാം എതിർകക്ഷിയാക്കണമെന്നും തന്നെ കേൾക്കാതെ തീരുമാനമെടുക്കുന്നത് തനിക്ക പരിഹരിക്കാനാകാത്ത നഷ്ടമുണ്ടാക്കുമെന്നും നടി കോടതിയെ ബോധിപ്പിച്ചു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപാണ് ഹൈകോടതിയെ സമീപിച്ചത്. അന്വേഷണം റദ്ദാക്കി വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ദിലീപിന്‍റെ വാദം. 

Tags:    
News Summary - The actrees will be add in the conspiracy case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.