സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ അനാവശ്യ ധാർഷ്ട്യം വെടിയണമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ അനാവശ്യ ധാർഷ്ട്യം വെടിയണമെന്ന് സിൽവർ ലൈൻ വിരുദ്ധ സമിതി. ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾക്ക് വസ്തുനിഷ്ടവും യുക്തിസഹവുമായ മറുപടി നൽകാതെ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ നടത്തിയ തട്ടിപ്പുകൾ പുറത്തുവന്നിരിക്കുയാണ്.

ജനകീയ സമിതി തുടക്കം മുതൽ ഉന്നയിച്ച വസ്തുതകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. വ്യക്തമായി പദ്ധതി രേഖ തയാറാക്കുകയോ ആവശ്യമായ പഠനങ്ങൾ നടത്തുകയോ ചെയ്യാതെ, നിയമാനുസൃതമായ നടപടിക്രമങ്ങൾ പാലിക്കാതെ, ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാൻ സർക്കാർ നടത്തുന്ന ശ്രമം നിക്ഷിപ്ത താല്പര്യക്കാർക്ക് വേണ്ടി ഉള്ളത് മാത്രമാണെന്ന് സമിതി നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നതാണ്.

അനധികൃതമായി സർക്കാർ നടത്തിയ കടന്നുകയറ്റത്തെ ചെറുത്ത സാധാരണക്കാരെ നിഷ്ടൂരമായി തല്ലി ചതയ്ക്കുകയും ക്രിമിനൽ കേസുകൾ എടുക്കുകയുമാണ് ചെയ്തത്. പദ്ധതിയ്ക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല എന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു പറയുമ്പോഴും വൈര നിര്യാതന ബുദ്ധിയോടെ ജനങ്ങൾക്ക് മേൽ കേസുകൾ ചുമത്തുന്നത് ഒരു ജനാധിപത്യ സർക്കാരിനും ചേർന്ന നടപടിയല്ല.

പ്രളയവും കോവിഡും ദുസ്സഹമായവില ക്കയറ്റവും ഉൾപ്പടെ അങ്ങേയറ്റം ദുരിതത്തിലൂടെ കടന്നുപോകുന്ന സാധാരണക്കാർക്ക് യാതൊരു തരത്തിലും ഗുണപ്പെടാത്ത പദ്ധതിക്ക് വേണ്ടി കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. ആശുപത്രികളിൽ ലഭ്യമാക്കേണ്ട മരുന്നുകൾ ഉൾപ്പെടെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വെട്ടിച്ചുരുക്കുന്ന സർക്കാരാണ് ഈ ധൂർത്ത് നടത്തുന്നത്.

യാതൊരു അനുമതിയും ഇല്ലാത്ത പദ്ധതിയുടെ പേരിൽ പോലീസിനെയും ഗുണ്ടകളെയും ഇറക്കി നരനായാട്ട് നടത്തി നാടിന്റെ ക്രമസമാധാനം തകർത്തതും സർക്കാരാണ്. ഈ ജനവിരുദ്ധ നിലപാടിൽ പൊതുജനങ്ങളോട് മാപ്പ് പറഞ്ഞ് പദ്ധതി എത്രയും വേഗം പിൻവലിച്ചും ക്രിമിനൽ കേസുകൾ അവസാനിപ്പിച്ചും എത്രയും വേഗം ഉത്തരവിറക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. സിൽവർ ലൈൻ പദ്ധതിയും അതുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്ക് നേരെ എടുത്ത എല്ലാ കേസുകളും അടിയന്തിരമായി പിൻവലിക്കണമെന്ന് ചെയർമാൻ

എം പി ബാബുരാജും ജനറൽ കൺവീനർ എസ് രാജീവനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  

Tags:    
News Summary - The anti-silver line committee wants the government to stop its unnecessary arrogance on the issue of silver line

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.