രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്ത്; എൻ.ഡി.ആർ.എഫി​െൻറ ആറ് സംഘങ്ങള്‍

തിരുവനന്തപുരം: അതിതീവ്ര മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും പ്രകൃതി ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്​ സൈന്യവും രംഗത്തെത്തി. ആര്‍മിയുടെ രണ്ടു ടീമുകളെ സംസ്ഥാനത്ത്​ വിന്യസിച്ചു.

ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട കൂട്ടിക്കല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന്​ ഒരു യൂനിറ്റിനെ വിന്യസിച്ചു. സര്‍ക്കാറി​െൻറ അഭ്യര്‍ഥന പ്രകാരം പാങ്ങോട് മിലിട്ടറി സ്​റ്റേഷനിലെ മേജര്‍ അബിന്‍ പോളി​െൻറ നേതൃത്വത്തിലുള്ള 35 അംഗ സംഘമാണ് ശനിയാഴ്​ച വൈകുന്നേരത്തോടെ കാഞ്ഞിരപ്പള്ളിയില്‍ എത്തിയത്.

എം.ഐ 17, സാരംഗ് ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ രംഗത്തിറക്കും. ആര്‍മിയുടെ മറ്റൊരു യൂനിറ്റിനെ തിരുവനന്തപുരത്തും വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ വ്യോമസേനയും സജ്ജമാണ്​. ദേശീയ ദുരന്ത പ്രതികരണസേനയുടെ ആറ്​ സംഘങ്ങളെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ വിന്യസിച്ചു. ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സി​െൻറ രണ്ടു ടീമുകൾ കണ്ണൂരിലും കോഴിക്കോട്ടുമുണ്ട്​.

കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലെ എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്. 

മഴക്കെടുതി; സർവസജ്ജരായി നാവിക സേനയും

കൊച്ചി: വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും കനത്ത മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ദക്ഷിണ നാവിക സേനയും. കോട്ടയം കൂട്ടിക്കൽ പ്രദേശത്ത് ഒറ്റപ്പെട്ട കുടുംബങ്ങളെ എയർ ലിഫ്റ്റ് ചെയ്യുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നാവികസേനയോട് സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇതിനായി ഡൈവിങ്, റെസ്ക്യൂ ടീമുകൾ ഏതുനിമിഷവും രംഗത്തിറങ്ങാൻ തയാറായിക്കൊണ്ടിരിക്കുകയാണ്​. വ്യോമ രക്ഷാപ്രവർത്തനത്തിന് കാലാവസ്ഥ അനുകൂലമായാലുടൻ വിന്യസിക്കാൻ ഹെലികോപ്​ടറുകളും സജ്ജമാണ്. 

Tags:    
News Summary - The army reached Kanjirapally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.