തിരുവനന്തപുരം: അതിദരിദ്രരെ കരകയറ്റാനുള്ള കുടുംബശ്രീ മിഷെൻറ ആശ്രയ പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്ന് തദ്ദേശവകുപ്പ്. സ്ഥിരം വരുമാനം ആർജിക്കാൻ ആകാത്തതുകൊണ്ട് അതിദരിദ്രരെ മിതവ്യയത്തിെൻറയും വായ്പയുടെയും ശൃംഖലയിലേക്ക് കൊണ്ടുവരാൻ കുടുംബശ്രീക്ക് സാധിച്ചില്ലെന്നും തദ്ദേശ വകുപ്പ് വിലയിരുത്തുന്നു. 2002-03 കാലഘട്ടത്തിലാണ് കുടുംബശ്രീ 'ആശ്രയ' പദ്ധതി ആരംഭിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗങ്ങളിൽപെടുന്നവരെയാണ് പദ്ധതി ലക്ഷ്യം വെച്ചത്.
ആദ്യം തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപനങ്ങളിൽ ആരംഭിച്ച പദ്ധതി പിന്നീട് സംസ്ഥാനത്ത് എല്ലായിടത്തും വ്യാപിപ്പിച്ചു. ആശ്രയ ഉൾപ്പെടെ പദ്ധതികൾ പഠനവിധേയമാക്കിയപ്പോൾ അതിദരിദ്രരിൽ പലരും മാനദണ്ഡങ്ങളുടെ പരിമിതി മൂലം ഇൗ പദ്ധതികളുടെ പട്ടികയിൽ ഉൾപ്പെടാതെ പോകുന്നുവെന്ന് തദ്ദേശവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഒമ്പത് ക്ലേശഘടകങ്ങളിൽ ഏഴെണ്ണം എങ്കിലുമുള്ള കുടുംബങ്ങൾ മാത്രമേ പദ്ധതിയിൽ ഉൾപ്പെടൂവെന്നതാണ് ഒരു ന്യൂനത. പട്ടികജാതി-വർഗ വിഭാഗങ്ങളിലെ അതിദരിദ്രർ സർവേകളിൽ പലപ്പോഴും ഉൾപ്പെടാതെ പോയി. കക്കൂസ്, വീട് പോലുള്ള അടിസ്ഥാനസൗകര്യ നിർമിതികളിൽ പലപ്പോഴും ഇൗ പദ്ധതികൾ പരിമിതപ്പെട്ടു.
ആശ്രയപദ്ധതി നടത്തിപ്പിെൻറ ഉത്തരവാദിത്തം ക്രമേണ കുടുംബശ്രീയിലേക്ക് ഒതുങ്ങി. തദ്ദേശസ്ഥാപനതലത്തിൽ ദാരിദ്ര്യനിർമാർജന ഉപപദ്ധതി ഉണ്ടാക്കാൻ നിർദേശിക്കെപ്പെട്ടങ്കിലും തദ്ദേശസ്ഥാപനം ഒട്ടാകെ മുൻകൈയെടുക്കുന്ന പദ്ധതിയായി മാറിയില്ല. ആശ്രയപദ്ധതിയിലെ പരിമിതികൾ പരിഹരിക്കാൻ കുടുംബശ്രീ പല ശ്രമങ്ങളും നടത്തിയെങ്കിലും ലക്ഷ്യമിട്ട േനട്ടത്തിലേക്ക് പിന്നീട് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.