ഗുരുവായൂർ: എഴുത്തുകാരുടെയും കൃതികളുടെയും മുകളിൽ പതിക്കുന്ന വെളിച്ചമാണ് പുരസ്കാരങ്ങളെന്ന് സാഹിത്യകാരൻ എം. മുകുന്ദൻ. പുരസ്കാരങ്ങൾ ലഭിക്കുമ്പോൾ കൃതികളും എഴുത്തുകാരും കൂടുതൽ ശ്രദ്ധയിലേക്കെത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, വാങ്ങിയാൽ പൊള്ളുന്ന ചില പുരസ്കാരങ്ങൾ ഉണ്ടെന്നും അത് നിഷേധിക്കാൻ എഴുത്തുകാർക്ക് കഴിയണമെന്നും മുകുന്ദൻ പറഞ്ഞു. ഗുരുവായൂര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സുവര്‍ണ ജൂബിലിയുടെ ഭാഗമായ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്. അസോസിയേഷന് ജനറല്‍ സെക്രട്ടറി റഹ്മാൻ തിരുനെല്ലൂരിന്റെ നോവല്‍ ‘പുരാഗന്ധം’ പ്രകാശനവും നടന്നു.
കവി റഫീഖ് അഹമ്മദ് പ്രതി ഏറ്റുവാങ്ങി. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് വിശിഷ്ടാതിഥിയായി. എം.പി. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന് കാക്കശേരി, ജി.എം.എ പ്രസിഡന്റ് ടി.എന്‍. മുരളി, കെ.വി. മോഹനകൃഷ്ണന്, സുരേന്ദ്രന് മങ്ങാട്ട്, ഡോ. സോയ ജോസഫ്, ജി.കെ. പ്രകാശന്, കെ.എസ്. ശ്രുതി, എന്‍. പ്രഭാകരന് നായര്‍, ടെസി ഷൈജോ, വി.പി. ഉണ്ണികൃഷ്ണൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.