തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ ഭരണം പിടിച്ച് ദേശീയ ശ്രദ്ധ നേടാനിറങ്ങിയ ബി.ജെ.പിക്ക് സംസ്ഥാനത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. വലിയ പരിക്കേൽക്കാതെ ചിലയിടങ്ങളിൽ സാന്നിധ്യം തെളിയിക്കാനായെന്ന് അവർക്ക് ആശ്വസിക്കാം. പാലക്കാട്, പന്തളം നഗരസഭകൾ പിടിച്ചതും തിരുവനന്തപുരം കോർപറേഷനിൽ 2015ൽ നേടിയ സീറ്റുകൾ നിലനിർത്താനായതും എടുത്തുപറയണം. ഇരുമുന്നണിയും ക്രോസ്വോട്ട് ചെയ്ത് തങ്ങളെ തടെഞ്ഞന്ന് പരിതപിക്കുകയാണ് നേതൃത്വം.
തിരുവനന്തപുരം, തൃശൂർ കോർപേറഷനുകൾ പിടിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. എന്നാൽ, തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തെപ്പോലെ 35 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ നേടിയ 11 സീറ്റുകൾ നഷ്ടപ്പെെട്ടങ്കിലും പുതുതായി 11 വാർഡുകളിൽ വിജയിച്ചു. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകൾ പത്തോളം സീറ്റുകൾ നഷ്ടപ്പെടുത്തിയെന്ന വിലയിരുത്തലുമുണ്ട്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ പാർട്ടിക്ക് ഇനിയും സാധിച്ചിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള, ബി.ജെ.പിക്ക് വിജയ സാധ്യത ഉണ്ടായിരുന്ന മിക്ക വാർഡുകളിലും പരാജയപ്പെടാൻ ഇതാണ് കാരണവും.
തിരുവനന്തപുരം ജില്ല പഞ്ചായത്തിൽ കഴിഞ്ഞ തവണയുണ്ടായിരുന്ന ഒരു ഡിവിഷൻ ഇക്കുറി നഷ്ടപ്പെെട്ടങ്കിലും മുനിസിപ്പാലിറ്റികളിൽ സാന്നിധ്യം വർധിപ്പിക്കാൻ സാധിച്ചു. വർക്കലയിൽ 11 സീറ്റുകളോടെ പ്രതിപക്ഷവും ആറ്റിങ്ങൽ ഏഴ്, െനടുമങ്ങാട് 11, നെയ്യാറ്റിൻകര ഒമ്പത് സീറ്റുകൾ വീതം നേടി നിർണായക സ്വാധീനമാകുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഫലം കണ്ടില്ലെങ്കിലും ശബരിമല വിഷയമാണ് പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയിൽ അധികാരം നേടാൻ സഹായകമായതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. പാലക്കാട്ടും ഭരണം നിലനിർത്താനായി. എറണാകുളം, കോഴിക്കോട് കോർപറേഷനുകളിൽ സ്ഥിതി മെച്ചപ്പെടുത്തിയെങ്കിലും തൃശൂർ കോർപറേഷനിൽ മുന്നേറ്റമുണ്ടാക്കാനായില്ല. എന്നാൽ, കൊല്ലം, എറണാകുളം, കോഴിക്കോട് കോർപറേഷനുകളിൽ സീറ്റുകൾ വർധിച്ചത് ആശ്വാസകരമാണ്.
കഴിഞ്ഞ തവണത്തെക്കാൾ വലിയതോതിൽ നേട്ടമുണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2015 ൽ 933 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ വിജയിച്ച ബി.ജെ.പി ഇക്കുറി 1182 ലാണ് ജയിച്ചത്. കഴിഞ്ഞ തവണത്തെ 21 ബ്ലോക്ക്പഞ്ചായത്ത് വാർഡുകൾ ഇക്കുറി 37 ആയി. മുനിസിപ്പാലിറ്റികളിൽ 236 ൽ നിന്ന് 320 ലെത്തി. കോർപറേഷനുകളിലാകെട്ട, 51 ൽനിന്ന് 59 എത്താനേ ആയുള്ളൂ. ജില്ല പഞ്ചായത്ത് ഡിവിഷനുകൾ മൂന്നുണ്ടായിരുന്നത് രണ്ടായി കുറയുകയും ചെയ്തു. വോട്ടിങ് ശതമാനം 13 ൽനിന്ന് 17 ൽ അധികമായി വർധിച്ചതായാണ് നേതൃത്വത്തിെൻറ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.